സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ധിപ്പിക്കാം; ഈ വഴികള്‍ അറിഞ്ഞുവെയ്ക്കൂ

Spread the love


Thank you for reading this post, don't forget to subscribe!

സ്ഥിര നിക്ഷേപങ്ങളാകുമ്പോള്‍ പരിചയപ്പെടുത്തലിന്റെ ആവശ്യം വരുന്നില്ല. പരമ്പരാഗത നിക്ഷേപ രീതികള്‍ പിന്തുടരുന്നവരാണങ്കില്‍ സ്ഥിര നിക്ഷേപത്തെയും പലിശ വരുമാനത്തെയും പറ്റിയ ധാരണയുണ്ടായും. ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുകയ്ക്ക് നിശ്ചിത കാലാവധിയിലേക്ക് ഫിക്‌സഡ് നിരക്കിലുള്ള പലിശ ലഭിക്കും. മികച്ച വരുമാനം ലഭിക്കുന്നതിന് മികച്ച പലിശ നല്‍കുന്ന സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കണം. ഇതിന് ഇന്ന് വിപണിയിലുള്ള സ്ഥിര നിക്ഷേപങ്ങളെ പറ്റി ആദ്യം മനസിലാക്കാം.

സ്റ്റാന്‍ഡേര്‍ഡ് സ്ഥിര നിക്ഷേപം

7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് സാധാരണ നടത്തുന്ന സ്ഥിര നിക്ഷേപമാണിത്. സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കായിരിക്കും സ്റ്റാന്‍ഡേര്‍ഡ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. ഈ സ്ഥിര നിക്ഷേപം ജാമ്യമായി നല്‍കി വായ്പയെടുക്കാനും ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ നല്‍കേണ്ടി വരും.

ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം

5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ളവയാണ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം. ഇതിനിടയിലുള്ള പിന്‍വലിക്കല്‍ അനുവദിക്കില്ല. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റ്, വായ്പ സൗകര്യങ്ങള്‍ ലഭിക്കില്ല.

പ്രത്യേക സ്ഥിര നിക്ഷേപം

സ്റ്റാന്‍ഡേര്‍ഡ് സ്ഥിര നിക്ഷേപം പോലെ നിശ്ചിത കാലയളവിലേക്കുള്ള നിക്ഷേപമാണിത്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ഇവയ്ക്ക് ലഭിക്കും. വിവിധ ബാങ്കുകള്‍ 666, 777 തുടങ്ങിയ പ്രത്യേക കാലയളവിലേക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദനീയമല്ല.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപം

സ്റ്റാന്‍ഡേര്‍ഡ് സ്ഥിര നിക്ഷേപങ്ങളുടെ അതേ രീതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നിരക്ക് നല്‍കുന്നതാണ് ഈ നിക്ഷേപം. 60 വയസു കഴിഞ്ഞവര്‍ക്കാണ് അധിക പലിശയ്ക്ക് യോഗ്യത. പൊതുവെ 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. ചില ബാങ്കുകള്‍ 80 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്കും അധിക പലിശ വാഗ്ദാനം ചെയ്യുന്നു.

റെഗുലര്‍ ഇന്‍കം സ്ഥിര നിക്ഷേപം

സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ പദ്ധതികള്‍ അനുയോജ്യമാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശ മാസങ്ങളിലോ ത്രൈമാസങ്ങളിലോ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ് ഈ രീതി. മാസത്തിലെ ബില്‍ അടവ്, മറ്റു ചെലവുകള്‍ എന്നിവയ്ക്ക് പണം കണ്ടെത്താം.

ഫ്‌ളെക്‌സി സ്ഥിര നിക്ഷേപം

സേവിംഗ്‌സ് അക്കൗണ്ടിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും ഗുണങ്ങള്‍ ഒന്നിച്ചു ചേരുന്ന നിക്ഷേപ പദ്ധതിയാണിത്. സേവിംഗ്‌സ് അക്കൗണ്ട് പോലെ ആവശ്യ സമയത്ത് പണം പിന്‍വലിക്കാമെന്നതിനൊപ്പം സ്ഥിര നിക്ഷേപത്തിന്റെ ഉയര്‍ന്ന പലിശ നിരക്ക് ഫ്‌ളെക്‌സി സ്ഥിര നിക്ഷേപത്തിന് ലഭിക്കും.

മികച്ച സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നത് എങ്ങനെ

1. പലിശ നിരക്ക്

മികച്ച പലിശ നിരക്ക് നല്‍കുന്ന ബാങ്കിനെയാണ് സ്ഥിര നിക്ഷേപത്തിന് തിരഞ്ഞെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാലത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ ലഭിക്കുന്നത്. പ്രായം അനുസരിച്ച് പലിശ നിരക്കില്‍ വ്യത്യാസം വരാം.

2. വായ്പ സൗകര്യം

സ്ഥിര നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുന്നത് പിഴ വരുത്തുന്നുണ്ട്. ഇതോടൊപ്പം നിക്ഷേപ ലക്ഷ്യത്തെയും ബാധിക്കും. ഇതിന് പകരം വായ്പ, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. നിക്ഷേപിച്ച തുകയുടെ 90 ശതമാനം വരെ വായ്പ എടുക്കാന്‍ സൗകര്യമുണ്ട്. ഈ സൗകര്യമുള്ള സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം.

3. ബാങ്കിന്റെ സുരക്ഷിതത്വം

സ്ഥിര നിക്ഷേപങ്ങള്‍ പൊതുവെ റിസ്‌ക് കുറഞ്ഞവയാണ്. എന്നാലും നിക്ഷേപിക്കുന്ന ബാങ്കിന്റെ സുരക്ഷിതത്വം, ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് എന്നിവ പരിഗണിക്കണം. കമ്പനി സ്ഥിര നിക്ഷേപങ്ങളാണെങ്കിള്‍ സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപത്തിന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗ് പരിശോധിക്കണം. ക്രിസില്‍, ഐസിആര്‍എ എന്നിവ നല്‍കുന്ന FAAA, MAAA എന്നി റേറ്റിംഗുകളുള്ള സ്ഥിര നിക്ഷേപങ്ങള്‍ പരിഗണിക്കാം.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Investor Cans Earn More Interest From Fixed Deposit By Knowing These Tips Before Choosing FD

Investor Cans Earn More Interest From Fixed Deposit By Knowing These Tips Before Choosing FD, Read In Malayalam

Story first published: Tuesday, December 6, 2022, 14:16 [IST]



Source link

Facebook Comments Box
error: Content is protected !!