അടിമാലിയിൽ മുക്കുപണ്ടം നൽകി വ്യാപാരിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന സംഭവം; രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന

Spread the love

നാടകീയമായി മുക്കുപണ്ടം നൽകി സ്വർണ്ണവ്യാപാരിയിൽ നിന്നും മൂന്നു ലക്ഷം കവർന്ന സംഭവത്തിൽ കസ്റ്റഡിയിലായ മുഖ്യ പ്രതിക്കെതിരെ സംസ്ഥാനത്ത് പുതിയ രണ്ടു കേസുകൾജാമ്യം കോടതി നിഷേധിച്ചു – രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന

അടിമാലിയിൽ നാടകീയമായി മുക്കുപണ്ടം നൽകി സ്വർണ്ണവ്യാപാരിയിൽ നിന്നും മൂന്നു ലക്ഷം കവർന്ന സംഭവത്തിൽ കസ്റ്റഡിയിലായ മുഖ്യ പ്രതിക്കെതിരെ സംസ്ഥാനത്ത് പുതിയ രണ്ടു കേസുകൾ കൂടി. അടിമാലി സ്വദേശി ജിബി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിനെതിരെയാണ് പുതിയ കേസുകൾ. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2,84,000 രൂപയും, ഷാെർണൂരിൽ നിന്നും 2,65,000 രൂപയും കവർന്നതായാണ് പുതിയ കേസ്‌. ഇതിനിടെ റിമാൻഡിൽ കഴിയുന്ന ജിബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.


കൂട്ടുപ്രതികളായ പെരുമ്പാവൂർ സ്വദേശി നൗഷാദും സുഹൃത്തും
കേരളം വിട്ടതായുള്ള സൂചന ലഭിച്ചു. ഇതോടെ അന്വേഷണം വ്യാപിപ്പിച്ചു.
അടിമാലി ടൗണിനു സമീപമുള്ള കൃഷ്ണ ജൂവലറി ഉടമയിൽ നിന്നും പണം കവർന്ന കേസിലാണ് ജിബിയെ അറസ്റ്റ് ചെയ്തത്. ജൂലൈ ഒന്നിനായിരുന്നു ആസൂത്രിതമായ തട്ടിപ്പ് നടത്തിയത്. ജിബി കടയുടമയെ ഫോണിൽ വിളിച്ച് ജോസുകുട്ടി എന്നയാൾ ആനച്ചാൽ കാർഷിക വികസന ബാങ്കിൽ 108 ഗ്രാം സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷം രൂപ നൽകിയിൽ പണയം എടുത്ത് സ്വർണ്ണം നൽകാമെന്ന് അറിയിച്ചു. കടയിലെ സ്വർണ്ണ പണിക്കാരായ രണ്ടുപേരെ മൂന്നുലക്ഷം രൂപയും നൽകി ബാങ്കിലേക്ക് അയച്ചു. ഇവർ ബാങ്കു കെട്ടിടത്തിനു തഴെ എത്തിയതോടെ നിങ്ങൾ വരാൻ വൈകിയതിനാൽ പണയം എടുത്തുവെന്നു വിശ്വസിപ്പിച്ച് മൂന്നു മാലകൾ അടങ്ങിയ 916 കാരറ്റ് എന്നു രേഖപ്പെടുത്തിയ മുക്കുപണ്ടം നൽകി പണം ജിബിയുടെ കൂട്ടാളികളായ രണ്ടുപേരും ചേർന്ന് വാങ്ങി മുങ്ങുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ബി.യു കുര്യാക്കോസിന്റെ നിർദേശ പ്രകാരം എ.എസ്.പി: രാജ്പ്രസാദിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ സി.ഐ: ആർ കുമാർ, എസ്.ഐ: സജി എൻ പോൾ, എ.എസ്.ഐമാരായ ബിൻസ് തോമസ്, കെ.എൽ. സിബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജെയിംസ്, ആർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: