ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടം

Spread the love


ക്വാന്‍ഡ് അബ്‌സോല്യൂട്ട് ഫണ്ട്-ഡയറക്ട് പ്ലാന്‍

വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടാണ് ക്വാന്‍ഡ് അബ്‌സോല്യൂട്ട് ഫണ്ട്-ഡയറക്ട് പ്ലാന്‍. 2013 ജനുവരി 1നാണ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂണ്‍ 30നുള്ള കണക്ക് പ്രകാരം, 499.87 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 310.91 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസ്റ്റ് വാല്യു. മറ്റു ഹൈബ്രിഡ് ഫണ്ടുകളെക്കാള്‍ പൊതുവെ കുറഞ്ഞ എക്‌സ്‌പെന്‍സ് റേഷ്യോയുള്ള ഫണ്ടാണിത്. 0.56 ശതമാനമാണ്
ക്വാന്‍ഡ് അബ്‌സോല്യൂട്ട് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ.

1,000 രൂപ മുതൽ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ഒറ്റത്തവണ നിക്ഷേപിക്കുമ്പോൾ ചുരുങ്ങിയത് 1,000 രൂപ ആവശ്യമാണ്. അധിക നിക്ഷേപത്തിന് 1,000 രൂപ ആവശ്യമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ വര്‍ഷത്തില്‍ ശരാശരി 17.96 ശതമാനം ആദായം നല്‍കി. 

Also Read: 1 രൂപയില്‍ നിന്നും 767-ലേക്ക്; അന്നത്തെ 1 ലക്ഷം 6.39 കോടിയായി; ഈ മള്‍ട്ടിബാഗര്‍ ഇനിയും വാങ്ങാമോ?

മുന്‍ വര്‍ഷങ്ങളിലെ പ്രകടനം

മുന്‍ വര്‍ഷങ്ങളിലെ പ്രകടനം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫണ്ട് 31.99 ശതമാനം വാര്‍ഷിക ആദായം നല്‍കി. 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് 6.17 ലക്ഷം രൂപയായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തെ വാര്‍ഷിക ആദായം 19.93 ശതമാനമാണ്. 10,000 രൂപയുടെ മാസം എസ്‌ഐപി വളര്‍ന്ന് 11.86 ലക്ഷം രൂപയായി.

ഏതാണ്ട് നിക്ഷേപം ഇരട്ടിയായി. 7 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്‌ഐപി നിക്ഷേപം വളര്‍ന്ന് 18.86 ലക്ഷമായി. 17.42 ശതമാനമായിരുന്നു വാര്‍ഷിക വളര്‍ച്ച. 7 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയിൽ അധികമായി. 

Also Read: മുതിർന്നവരെ പരി​ഗണിച്ച് ബാങ്കുകൾ; അധിക പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതികളിതാ

പോര്‍ട്ട്‌ഫോളിയോ

പോര്‍ട്ട്‌ഫോളിയോ

ക്വാന്‍ഡ് അബ്‌സോല്യൂട്ട് ഫണ്ടിന്റെ 79.41 ശതമാനം നിക്ഷേപം ഇക്വിറ്റി ഫണ്ടിലാണ്. 13.39 ശതമാനം നിക്ഷേപമാണ് ഡെബ്റ്റ് നിക്ഷേപമായുള്ളത്. 30 കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ഐടിസി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുപിഎല്‍, അംബുജ സിമന്റ്, അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണ്‍, അദാനി എന്‍ട്രപ്രൈസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികൾ. 

Also Read: നെറ്റ് അസ്റ്റ് വാല്യു നോക്കിയാണോ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്? തെറ്റിദ്ധാരണകൾ മാറ്റാം

മറ്റു ഫണ്ടുകളുടെ പ്രകടനം

മറ്റു ഫണ്ടുകളുടെ പ്രകടനം

ഹൈബ്രിഡ് വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ക്വാന്‍ഡ് അബ്‌സോല്യൂട്ട് ഫണ്ടിന്റേത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 16.58 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. ഇതേ വിഭാഗത്തില്‍ എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് – ഡയറക്ട് പ്ലാന്‍ 7.19 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ നല്‍കിയ ആദായം. 0.83 ശതമാനാമാണ് ചെലവ് നിരക്ക്.

കാനറ റൊബേക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് 5.23 ശതമാനം ആദായമാണ് നല്‍കിയത്. മിറൈ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് 5.75 ശതമാനം ആദായവും നല്‍കി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്‍ഡ് ഡെബ്റ്റ് ഫണ്ട് 18.51 ശതമാനം ആദായം കഴിഞ്ഞ 1 വര്‍ഷത്തിനിടെ നല്‍കിയിട്ടുണ്ട്. ഫണ്ടിന്റെ ചെലവ് നിരക്ക് ഉയര്‍ന്നതാണ്. 1.24 ശതമാനം വരുമിത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: