ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കും

Spread the love


ഒരു വ്യക്തിക്ക് 2-3 ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ മാത്രമാണ് കൃത്യമായി ഉപയോ​ഗിക്കാൻ സാധിക്കുക എന്നാണ് വിദ​ഗ്ധർ പറയുന്നത്. ബാക്കിയുള്ളവ നിഷ്ക്രിയമായി തുടരുന്നതിന് പകരം അവസാനിപ്പിക്കാവുന്നതാണ് ഉചിതം. ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ എളുപ്പമാണ്.

ബാങ്ക് വെബ്‌സൈറ്റില്‍ നിന്ന് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതിയാകും. ഇഎംഐ, എസ്‌ഐപി, ബില്‍ പേയ്‌മെന്റ് തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും അപേക്ഷയില്‍ നല്‍കണം. അക്കൗണ്ട് ആരംഭിച്ച് 12 മാസത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. 

Also Read: ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ഓട്ടോ ഡെബിറ്റ് സൗകര്യമില്ലെങ്കിലും മ്യൂച്വല്‍ ഫണ്ട് ഹൗസ്, ഇന്‍ഷൂറന്‍സ് കമ്പനി, ആദായ നികുതി വകുപ്പ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളാണോ അവസാനിപ്പിക്കുന്നതെന്ന് പരിശോധിക്കണം. ഇവ ഡീലിങ്ക് ചെയ്ത് പുതിയ അക്കൗണ്ട് ഓരോ സേവനങ്ങൾക്കും സമര്‍പ്പിക്കണം. പുതിയ അക്കൗണ്ട് വിവരങ്ങൾ നൽകാത്ത പക്ഷം ഭാവിയിലെ ഇടപാടുകളെ ബാധിക്കും. 

Also Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളും

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

മ്യൂച്വല്‍ ഫണ്ടുകളില്‍ പണം പിന്‍വലിക്കുന്ന സമയത്ത് ആദ്യം അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ അക്കൗണ്ടിലേക്കും പിന്നീട് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കുമാണ് പണം എത്തുക. അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പുതിയ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ പേയ്‌മെന്റ് ഹോള്‍ഡ് ചെയ്യപ്പെടും. മ്യൂച്വൽ ഫണ്ട് ഹൗസുകൾ വഴി നേരിട്ടോ ഓൺലൈനായോ പുതിയ ബാങ്ക് വിവരങ്ങൾ നൽകാം. 

Also Read: ‘വിജയ് മല്യമാർ’ പെരുകുന്നു; പണമുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരിൽ വർധന; പട്ടികയിൽ പുതിയ വിരുതന്മാർ

ഇന്‍ഷൂറന്‍സ്

ഇന്‍ഷൂറന്‍സ്

ലൈഫ് ഇന്‍ഷൂറന്‍സ്, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. എന്നാല്‍ ഹെല്‍ത്ത്, വെഹിക്കില്‍ ഇന്‍ഷൂറന്‍സുകളില്‍ രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട ബാധകമല്ല. വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ സര്‍വീസ് സെന്ററുകളില്‍ നേരിട്ടാണ് അടയ്ക്കുന്നത്.

ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ ബോണസും കാലാവധിയെത്തുമ്പോള്‍ തുകയും രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അക്കൗണ്ട് ക്ലോസ് ചെയ്ത് ഡീലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ പണം ചെക്ക് വഴിയാണ് ലഭിക്കുക. ഇത്തരത്തില്‍ ഇടപാട് നടക്കുമ്പോള്‍ വൈകാനുള്ള സാധ്യതയുണ്ട്.

ടാക്‌സ് റീഫണ്ട്/ നിക്ഷേപങ്ങൾ

ടാക്‌സ് റീഫണ്ട്/ നിക്ഷേപങ്ങൾ

അക്കൗണ്ട് ക്ലോസ് ചെയ്ത് ഡീലിങ്ക് ചെയ്തില്ലെങ്കില്‍ ടാക്‌സ് റീഫണ്ട് സംബന്ധിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കും. തുടര്‍ന്ന് നികുതിദായകന്‍ ആദായ നികുതി പോര്‍ട്ടലില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുതുക്കണം. സേവിംഗ്‌സ് ബാങ്ക് അവസാനിപ്പിച്ചാലും നിക്ഷേപങ്ങളെ ബാധിക്കില്ല. ആവര്‍ത്തന നിക്ഷേപത്തിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കുന്നുണ്ട്. സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിച്ചാല്‍ സ്ഥിര നിക്ഷേപം കാലാവധിയെത്തുമ്പോള്‍ പണം ചെക്കായി നിക്ഷേപകര്‍ക്ക് ലഭിക്കും.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: