Sabarimala: ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ല; ശബരിമലയിൽ ആർക്കും പ്രത്യേക പരി​ഗണന നൽകേണ്ടതില്ലെന്ന് ഹൈക്കോടതി

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ അനുവദിക്കരുതെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്റർമാരും ഇത്തരത്തിൽ വാ​ഗ്ദാനങ്ങൾ നൽകരുതെന്നും കോടതി അറിയിച്ചു. സന്നിധാനത്ത് ഭക്തന്മാർ എല്ലാവരും ഒരു പോലെയാണ് ആർക്കും പ്രത്യേക പരി​ഗണന നൽകാൻ പാടില്ല. നിലയ്ക്കൽ എത്തിയാൽ പിന്നെ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്.

Ivory Case: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ, സാധാരണക്കാരനായിരുന്നെങ്കിൽ ഇളവ് നൽകുമോയെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മോഹൻലാലിന്റെ  കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ നാട്ടനയുടെ കൊമ്പാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ സാധാരണക്കാരൻ ആയിരുന്നെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയത് കേസിൽ പ്രതി ആയ ശേഷമാണെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. തന്റെ കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ നാട്ടനയുടെ കൊമ്പാണെന്ന് മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നും മോഹന്‍ലാൽ വാദിച്ചു. 

Also Read: ​Grah Gochar 2022: ഗ്രഹങ്ങളുടെ സംക്രമണം; ഡിസംബറിൽ ഈ രാശിക്കാരുടെ വരുമാനത്തിലും ജോലിയിലും വരും വലിയ മാറ്റങ്ങൾ

 

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.  2012ലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് പിടികൂടുന്നത്. മോഹൻലാലിന് ആനക്കൊമ്പ് നൽകിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!