ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉ​ഗ്രൻ കെഎസ്എഫ്ഇ ചിട്ടി

Spread the love


50 ലക്ഷത്തിന്റെ ചിട്ടി വിശദാംശങ്ങൾ

കെഎസ്എഫ്ഇ കൊല്ലം അഞ്ചൽ ശാഖയിലാണ് 50 ലക്ഷം രൂപയുടെ ചിട്ടി ആരംഭിക്കുന്നത്. മാസം 50,000 രൂപയുടെ അടവുള്ള 100 മാസം കാലാവധിയുള്ള സാധാരണ ചിട്ടിയാണിത്. ആദ്യ മാസം 50,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 37,500 രൂപയും അടയ്ക്കേണ്ടി വരും.

പരമാവധി താഴ്ത്തി വിളിക്കാവുന്നത് 30 ശതമാനമാണ്. ഇതുപ്രകാരം മാസത്തിൽ പരമാവധി 50,000 രൂപയ്ക്കും 37,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് മാസ അടവായി വരിക. ദിവസ അടവിന് തയ്യാറെടുക്കുന്നവർക്ക് 2,000ത്തിനും 1,500 രൂപയ്ക്കും ഇടയിലുള്ള തുക അടയ്ക്കണം. 

Also Read: 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന് 4.50 ലക്ഷം സ്വന്തമാക്കാം; നേട്ടം ഈ ഭാ​ഗ്യവന്മാർക്ക്

ലാഭ വിഹിതം

ലാഭ വിഹിതം

100 മാസ ചിട്ടിയായതിനാൽ വിളിച്ചെടുക്കാൻ പരമാവധി പേരുണ്ടാകുമ്പോൾ ഉയർന്ന ലാഭം നേടാവുന്ന ചിട്ടിയാണിത്. 100 മാസം കൊണ്ട് 7-8 ലക്ഷം രൂപയുടെ ലാഭ വിഹിതമാണ് ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതായത് ചിട്ടി കാലയളവിൽ ആകെ അടയ്ക്കേണ്ടത് 42- 43 ലക്ഷം രൂപയാണ്.

ചിട്ടി അവസാനം വരെ ചേരുന്നൊരാൾക്ക് 47.50 ലക്ഷം രൂപ ചിട്ടിയിൽ നിന്ന് ലഭിക്കും. ചിട്ടി പരമാവധി കിഴിവായ 30 ശതമാനത്തിൽ വിളിക്കുന്നവർക്ക് 35 ലക്ഷം രൂപയും ലഭിക്കും. ചരക്കുസേവന നികുതിയും മറ്റു ചാർജുകളും പരി​ഗണിക്കാതെയുള്ള തുകയാണിത്. 

Also Read: 30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം

ചിട്ടി സ്ഥിര നിക്ഷേപം

ചിട്ടി സ്ഥിര നിക്ഷേപം

ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാലും ലാഭകരമാണ്. സ്ഥിര നിക്ഷേപം വളരാനുള്ള സമയം ചിട്ടിയിലുണ്ട്. 35 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചൊരാൾ കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിട്ടാൽ 6.5 ശതമാനം പലിശ നിരക്കിൽ 2,27,500 രൂപ വർഷത്തിൽ പലിശ ലഭിക്കും. ഇത് മാസത്തിൽ 19,000 രൂപയ്ക്കടുത്ത വരും.

ചിട്ടിയുടെ മാസ അടവിനുള്ള തുക പകുതി പലിശയിൽ നിന്ന് ലഭിക്കും. പലിശ ഉപയോ​ഗിക്കാതെ ചിട്ടി തുടരാൻ സാധിക്കുമെങ്കിൽ ഈ പലിശയ്ക്ക് ചേരാൻ സാധിക്കുന്ന ചിട്ടിയിൽ ചേർന്നാൽ 1 ചിട്ടി അടവ് കൊണ്ട് 2 ചിട്ടിയുടെ നേട്ടം സ്വന്തമാക്കാം.

ചിട്ടി ലേലം

ചിട്ടി ലേലം

ചിട്ടിയിൽ ചേരുന്നതും മാസ അടവുകളും കെഎസ്എഫ്ഇ ശാഖയിലെത്താതെ നടത്താമെങ്കിലും ചിട്ടിയിൽ പങ്കെടുക്കണമെങ്കിൽ നേരിട്ടെത്തണം. നേരിട്ട് ​ഹാജരാകാൻ സാധിക്കാത്തവർക്ക് ലേലം വിളിച്ചെടുക്കാൻ മറ്റൊരാളെ പ്രോക്സിയായി ചുതലപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ മനേജർക്ക് കത്ത് നൽകണം. പ്രോക്സിയായി ശാഖാ മാനേജരെയോ മറ്റോരാളെയോ തിരഞ്ഞെടുക്കാം. 

Also Read: കുറഞ്ഞ പലിശയിൽ നിന്ന് സ്വാതന്ത്ര്യം; 1.5 വര്‍ഷത്തെ നിക്ഷേപത്തിന് 8.25% പലിശ തരുന്ന ബാങ്ക് നോക്കാം

ജാമ്യം

ജാമ്യം

കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി തുക കൈപറ്റാൻ ജാമ്യങ്ങൾ നൽകണം. ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് ​ഗ്യാരണ്ടി, സ്ഥിര നിക്ഷേപ രസീതുകൾ, വിളിക്കാത്ത ചിട്ടി പാസ്ബുക്കുകൾ, എൽഐസി പോളിസി, സ്വർണം, ഭൂസ്വത്ത് തുടങ്ങിയവ ജാമ്യങ്ങളായി കെഎസ്എഫ്ഇ സ്വീകരിക്കും. എന്നാൽ 50 ലക്ഷത്തിന്റെ വലിയ തുകയുടെ ചിട്ടിയായതിനാൽ ഭൂസ്വത്ത്, സ്വർണം പോലുള്ള ജാമ്യങ്ങൾ ആവശ്യമായി വന്നേക്കാം.

ചിട്ടിയിൽ ചേരുന്നതിന് മുൻപ് ജാമ്യം സംബന്ധിച്ച് തീരുമാനമുണ്ടാക്കണം. ഭൂസ്വത്താണ് ജാമ്യം നൽകുന്നതെങ്കിൽ ആദ്യം ശാഖ മാനേജരെ കാണിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ചിട്ടിയിൽ ചേരുന്നത് ​ഗുണകരമാകും.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: