കൊച്ചിയില്‍ ‘മൈ സണ്‍’ ആണ് താരം, ബസ് മുതലാളിയായി വനിതാ കണ്ടക്ടര്‍, വൈറലായി രേവതി

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: ജോലി ചെയ്ത സ്ഥാപനത്തിന്റെ തന്നെ മുതലാളിയാവുക എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല. നല്ലൊരു വിഭാഗത്തിനും അത് സാധിക്കാറുമില്ല. അത്തരമൊരു സംഭവം കൊച്ചിയില്‍ നടന്നിരിക്കുകയാണ്. മൂന്ന് വര്‍ഷം ബസ്സില്‍ കണ്ടക്ടറായിരുന്ന രേവതി എന്ന യുവതി അതേ ബസ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

image courtesy: manorama online

സംഭവം സോഷ്യല്‍ മീഡിയയിലാകെ വൈറലാണ്. ഒരിക്കല്‍ കുത്തുവാക്കുകള്‍ മാത്രം കേട്ടിരുന്നു രേവതി. ആണുങ്ങള്‍ ചെയ്യുന്ന കണ്ടക്ടര്‍ ജോലിയല്ലാതെ നിന്ന് വേറെ വല്ല ജോലിക്കും പൊയ്കൂടേ എന്നെല്ലാം ആളുകള്‍ ചോദിച്ചിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് രേവതി വാങ്ങിയ ആ ബസ്സ്. മൂന്ന് വര്‍ഷമാണ് ഈ ബസ്സില്‍ രേവതി കണ്ടക്ടറായിരുന്നത്.

കോട്ടയം കടുത്തുരുത്തി സ്വദേശിയായ രേവതി. കഴിഞ്ഞ മാസമാണ് ഈ ബസ് വാങ്ങിയത്. രേവതി മാത്രമല്ല ഈ ബസ്സിന്റെ ഉടമ. സെബിന്‍ സാറ്റു, രാജേഷ് എന്നിവരുമുണ്ട്. കൊച്ചുകടവന്ത്ര റൂട്ടിലാണ് മൈ സണ്‍ എന്ന് പേരിട്ടിരിക്കുന്ന ബസ് ഓടുന്നത്. ഉടമകള്‍ തന്നെയാണ് ബസ്സിലെ ജീവനക്കാരും. സെബിനും രേവതിയും കണ്ടക്ടര്‍മാരാണ്. രാജേഷാണ് ഡ്രൈവര്‍. രേവതിയുടെ വലിയ ആവേശമാണ് ഇന്ന് ബസ് വാങ്ങുന്നതിലെത്തിച്ചത്. നാട്ടിലുള്ളവരെല്ലാം ബസ്സ് വിറ്റ് ഒഴിവാക്കുന്ന സമയത്താണ് രേവതി ഒരു ബസ് സ്വന്തമായി വാങ്ങുന്നത്.

ചെറുപ്പം മുതലേ ബസ്സിനോടും വാഹനങ്ങളോടും രേവതിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. എന്നെങ്കിലും ഒരു നാള്‍ ഡ്രൈവറാകണമെന്ന ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. എന്നാല്‍ അനുകൂല സാഹചര്യമായിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറെങ്കിലും ആകണമെന്ന് തീരുമാനിച്ചത്. ആദ്യം കണ്ടക്ടറുടെ സഹായിയായിരുന്നു.

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കോട്ടയം-ഇലഞ്ഞി റൂട്ടിലോടുന്ന ബസ്സിലായിരുന്നു ഈ സഹായി പണി. പ്ലസ്ടു കഴിഞ്ഞതോടെ വസ്ത്ര ശാലയിലെ സെയില്‍സ് ഗേളായിട്ടാണ് രേവതി കൊച്ചിയിലെത്തിയത്. അപ്പോഴും കണ്ടക്ടര്‍ ജോലിയായിരുന്നു മനസ്സില്‍. 2013ല്‍ കണ്ടക്ടര്‍ ലൈസന്‍സും രേവതി സ്വന്തമാക്കി.

ഇപ്പോഴുള്ള പാര്‍ട്ണര്‍മാരെ കിട്ടിയതും അവിചാരിതമായിട്ടാണ്. കൊച്ചിയിലേക്കുള്ള ബസ് യാത്രകള്‍ക്കിടെയാണ് ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്. ബസ്സുകളില്‍ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ രേവതി അപേക്ഷ നല്‍കി.

സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!

ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് നാട്ടിലെത്തിയതും, ആ ജോലി ഇല്ലാതായതും. ഒടുവില്‍ ബസില്‍ കണ്ടറക്ടറായും ജോലി തുടങ്ങി. തുടക്കത്തിലെ പ്രതിസന്ധികള്‍ മറികടന്ന രേവതി ഇപ്പോള്‍ ഓട്ടത്തിലാണ്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴര വരെയാണ് ബസ്സിന്റെ ട്രിപ്പ്. നല്ല രീയില്‍ തന്നെ വരുമാനം ഇതില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് രേവതി പറയുന്നു. ബസ് കഴുകുന്നതും വൃത്തിയാക്കുന്നതുമെല്ലാം ഉടമകള്‍ ചേര്‍ന്നാണ്. കൂടുതല്‍ ബസ്സുകള്‍ വാങ്ങണമെന്നാണ് ഇനിയും രേവതിയുടെ ആഗ്രഹം.

ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും...ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും…

English summary

revathy, who is a bus conductor now the owner of the bus she worked, social media praise herSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!