നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളും

Spread the love


ബജാജ് ഫിനാൻസ്

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാൻസ്. 50 മില്യൺ ഉപഭോക്താക്കളാണ് രാജ്യത്തെമ്പാടും കമ്പനിക്കുള്ളത്. ഉയര്‍ന്ന പലിശയ്‌ക്കൊപ്പം ഉയര്‍ന്ന സുരക്ഷയും നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ബജാജ് ഫിനാന്‍സിന്റേത്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗായ AAA/STABLE ആണ് ബജാജ് ഫിനാന്‍സിന് നല്‍കിയിട്ടുള്ളത്. ഐസിആര്‍എ AAA(Stable) റേറ്റിംഗാണ് നിക്ഷേപത്തിന് നല്‍കിയിട്ടുള്ളത്. 

Also Read: ടാക്സ് സേവിം​ഗ്സ് എഫ്ഡി വേണ്ട; 80സി പ്രകാരം ആദായ നികുതി ഇളവ് നേടാൻ ഏറ്റവും മികച്ച നിക്ഷേപം ഏത്

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

സാധാരണ സ്ഥിര നിക്ഷേപം സ്‌പെഷ്യല്‍ സ്ഥിര നിക്ഷേപം എന്നിങ്ങനെ 2 വ്യത്യസ്ത തരത്തിൽ നിക്ഷേപങ്ങളുണ്ട്. രണ്ടിനും വ്യത്യസ്ത നിരക്കാണ് കമ്പനി നല്‍കുന്നത്. 12 മാസം മുതൽ 60 മാസം വരെയും 15 മാസം മുതൽ 44 മാസം വരെയുമാണ് കമ്പനി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.

പലിശ നിരക്കിൽ 0.25 ശതമാനം അധികം നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ട്. നിക്ഷേപം ആരംഭിക്കാനുള്ള പ്രായ പരിധി 18 വയസാണ്. 15,000 രൂപ മുതല്‍ 5 കോടി വരെ നിക്ഷേപിക്കാം. 

Also Read: കുറഞ്ഞ പലിശയിൽ നിന്ന് സ്വാതന്ത്ര്യം; 1.5 വര്‍ഷത്തെ നിക്ഷേപത്തിന് 8.25% പലിശ തരുന്ന ബാങ്ക് നോക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

ബജാജ് ഫിനാന്‍സില്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നത് സ്‌പെഷ്യല്‍ എഫ്ഡികളിലാണ്. ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 44 മാസത്തേക്കുള്ള നിക്ഷേപത്തിന് 7.75 ശതമാനം പലിശ നല്‍കും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 7.5 ശതമാനമാണ് പലിശ നിരക്ക്. 33 മാസത്തേക്ക് 7.40 ശതമാനം, 7.15 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക് 12, 18, 22, 30 മാസ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ സ്‌പെഷ്യല്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം വഴി സ്വീകരിക്കും.

നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ 4 രീതിയില്‍ പലിശ വാങ്ങാം. മാസത്തിലും പാദങ്ങളിലും അര്‍ധ വര്‍ഷത്തിലും ലഭിക്കുന്നതിനേക്കാള്‍ പലിശ വര്‍ഷത്തില്‍ ലഭിക്കും. 44 മാസം കാലാവധിയില്‍ നിക്ഷേപം നടത്തി വര്‍ഷത്തില്‍ പലിശ വാങ്ങുമ്പോള്‍ 7.75 ശതമാനം പലിശ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 60 വയസില്‍ താഴെയുള്ളവര്‍ക്കും പലിശയില്‍ മാറ്റമില്ല. 7.5 ശതമാനം അവര്‍ക്കും ലഭിക്കും. 

Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

5 ലക്ഷം രൂപ 44 മാസത്തേക്ക് നിക്ഷേപിച്ച 60 വയസ് കഴിഞ്ഞൊരാള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് നോക്കാം. ക്യുമുലേറ്റീവ് രീതിയില്‍ കാലാവധിയെത്തുമ്പോള്‍ 1,57,406 രൂപയാണ് പലിശയായി ലഭിക്കുക. വര്‍ഷത്തില്‍ പലിശ വാങ്ങിയാല്‍ 44 മാസത്തില്‍ 1,42,083 രൂപ ലഭിക്കും. 60 വയസില്‍ താഴെയുള്ള നിക്ഷേപകര്‍ക്ക് കാലാവധിയില്‍ 1.51 ലക്ഷം രൂപ പലിശ ലഭിക്കും. വര്‍ഷത്തില്‍ പലിശ വാങ്ങിയാല്‍ 44 മാസത്തില്‍ മൊത്തം 1,37,500 രൂപ ലഭിക്കും.

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

ബാജാജ് ഫിനാൻസിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നിക്ഷേപിക്കാൻ സാധിക്കും. വെബ്സൈറ്റിലെ ഇന്‍വെസ്റ്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോ പൂരിപ്പിക്കുകയാണ് വേണ്ടത്. ഒടിപി വിവരങ്ങള്‍ നല്‍കി കെവൈസി ഓൺലൈനായി പൂര്‍ത്തിയാക്കണം. ശേഷം തുകയും കാലാവധിയും തിരഞ്ഞെുത്ത് നെറ്റ് ബാങ്കിംഗ് വഴിയോ യുപിഐ വഴിയോ പണമടച്ച് നിക്ഷേപം തുടങ്ങാം. നേരിട്ട് ബ്രാഞ്ചുകളിൽ ചെന്നും നിക്ഷേപിക്കാം.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: