കുറഞ്ഞ പലിശയിൽ നിന്ന് സ്വാതന്ത്ര്യം; 1.5 വര്‍ഷത്തെ നിക്ഷേപത്തിന് 8.25% പലിശ തരുന്ന ബാങ്ക് നോക്കാം

Spread the love


75 ആഴ്ചയ്ക്ക് 8.25 ശതമാനം പലിശ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചത്. 75 ആഴ്ച കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവുമാണ് പലിശ ലഭിക്കുക. ബാങ്കിലെ 75 മാസം, 990 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.75 ശതമാനം അധിക നിരക്ക് ലഭിക്കും. 

Also Read: മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം

പലിശ

75 ആഴ്ചയിലേക്ക് 1 ലക്ഷംരൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 1,11,282 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപ 75 ആഴ്ചത്തേക്ക നിക്ഷേിച്ചാൽ 8.25 ശതാനം പലിശ നിരക്കില്‍ നിക്ഷേപം 1,12,466 രൂപയായി വളരും. നിക്ഷേപകര്‍ക്ക് മാസത്തിലെ പാദങ്ങളിലോ കാലാവധിയിലോ പലിശ കൈപ്പറ്റാന്‍ സാധിക്കും. ഇതേ പലിശ നിരക്കാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങള്‍ക്കും ലഭിക്കുക. ഇവയ്ക്ക് 5 വര്‍ഷത്തെ ലോക് ഇൻ പിരിഡയ് ഉണ്ട്. 

Also Read: നിക്ഷേപത്തിന് 7.5% പലിശ, പക്ഷേ നികുതി അടച്ച് വലയും; ട്രഷറിയിലെ നികുതിയെ പറ്റി അറിയാം

മറ്റു നിക്ഷേപങ്ങളും പലിശ നിരക്കും

മറ്റു നിക്ഷേപങ്ങളും പലിശ നിരക്കും

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ ഉയർന്ന നിരക്ക് നൽകുന്ന മറ്റൊരു നിക്ഷേപമാണ് പ്ലാറ്റിന സ്ഥിര നിക്ഷേപം. സാധാരണ നിക്ഷേപങ്ങളെക്കാൾ 0.20 ശതമാനം അധിക നിരക്ക് നിക്ഷേപങ്ങൾക്ക് ലഭിക്കും. 60 വയസില്‍ താഴെയുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് നിക്ഷേപിക്കാൻ അവസരം. കുറഞ്ഞത് 15 ലക്ഷം രൂപയും പരമാവധി 2 കോടി രൂപ വരെയും നിക്ഷേപിക്കാന്‍ സാധിക്കും.

ഇത് കാലവധിക്ക് മുന്‍പോ ഭാ​ഗികമായോ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ലാ എന്നത് പ്ലാറ്റിനം സ്ഥിര നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്. 12 മാസം മുതല്‍ 60 മാസം വരെയുള്ള പ്ലാറ്റിനം എഫ്ഡിക്ക് 7.20 ശതമാനം മുതല്‍ 7.40 ശതമാനം വരെയും 990 ദിവസത്തേക്കുള്ള പ്ലാറ്റിന എഫ്ഡിക്ക് 7.70 ശതമാനം പലിശയും ലഭിക്കും. 

Also Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാം

സുരക്ഷിതമോ നിക്ഷേപം

സുരക്ഷിതമോ നിക്ഷേപം

റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകൾ.ഇവിടെ നടത്തുന്ന 5 ലക്ഷ രൂപയുടെ നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്ര‍െഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷയുണ്ട്. ഇതിനാൽ സുരക്ഷിതമാണ് നിക്ഷേപങ്ങൾ.

2005 ൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി തുടങ്ങി 2015ലാണ് ഉജ്ജീവൻ സമോൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം തുടങ്ങിയത്. 7 ദിവസം മുതല്‍ 120 ദിവസം വരെയുള്ള കാലാവധിയിലാണ് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപം അനുവദിക്കുന്നത്. ചുരുങ്ങിയ നിക്ഷേപത്തിന് 1,000 രൂപ വേണം.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: