ഗുജറാത്തിൽ ബിജെപിക്ക് ലീഡ്, ഹിമാചലിൽ ഒപ്പത്തിനൊപ്പം, തിയോഗ് മണ്ഡലത്തിൽ സിപിഐ എം മുന്നിൽ

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> ഗുജറാത്ത്‌, ഹിമാചൽപ്രദേശ്‌ നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിൽ ആദ്യഫല സൂചനകൾ വന്നുതുടങ്ങി. ഗുജറാത്തിൽ ബിജെപി ശക്തികേന്ദ്രങ്ങളിൽ അവർ മുന്നിലാണ് .130 സീറ്റിൽ ബിജെപിയും 48 സീറ്റിൽ കോൺഗ്രസും 4 സീറ്റിൽ ആം ആദ്മിയും മുന്നിലാണ്. ഹിമാചലിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ഹിമാചലിൽ 32 സീറ്റിൽ കോൺഗ്രസും 36 സീറ്റിൽ ബിജെപിയും  മുന്നിലാണ്.അതേസമയം ഹിമാചലിലെ തിയോഗ് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ സിപിഐ എമ്മിലെ രാകേഷ് സിൻഹ ലീഡ് നിലനിർത്തിയിട്ടുണ്ട്.

ഗുജറാത്ത് ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ ലീഡ് നിലനിർത്തുന്നുണ്ട്. ഗുജറാത്തിലെ ആദ്യഫലസൂചനകളിൽ ആം ആദ്മി കാര്യമായ മുന്നേററം നടത്തിയിട്ടില്ല.നാല് സീറ്റിലാണ് അവർക്ക് ലീഡുള്ളത്.  

ഗുജറാത്തിൽ  182 മണ്ഡലത്തിലെ വോട്ടുകൾ 37 കേന്ദ്രത്തിലായി എണ്ണും. 68 സീറ്റുള്ള ഹിമാചൽപ്രദേശിൽ വോട്ടെണ്ണൽ അതത്‌ മണ്ഡലങ്ങളിൽ നടക്കും. ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലും രാംപുർ, ഖാട്ടൗലി നിയമസഭ മണ്ഡലങ്ങളിലും  ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ചത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.

ബിജെപി  27 വർഷമായി  ഭരണത്തിലുള്ള ഗുജറാത്തിൽ അവർ വീണ്ടും മുന്നിലെത്തുമെന്നാണ്‌ എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകിയിരുന്ന സൂചന .  ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാകുന്ന ഹിമാചൽപ്രദേശിൽ ഇപ്പോൾ ഭരണത്തിലുള്ള ബിജെപിക്ക്‌ നേരിയ മുൻതൂക്കമാണ്‌ എക്‌സിറ്റ്‌പോളുകൾ നൽകുന്നത്‌. ഗുജറാത്തിൽ ഡിസംബർ ഒന്നിന്‌ വോട്ടെടുപ്പ്‌ നടന്ന 89 മണ്ഡലത്തിൽ ശരാശരി 63.3 ശതമാനവും ഡിസംബർ അഞ്ചിന്‌ വോട്ടെടുപ്പ്‌ നടന്ന 93 മണ്ഡലത്തിൽ 64.65 ശതമാനവും പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. നവംബർ 12ന്‌ വോട്ടെടുപ്പ്‌ നടന്ന ഹിമാചൽപ്രദേശിൽ പോളിങ്‌ 74 ശതമാനമായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!