ഗുജറാത്തിൽ ബിജെപി തുടർഭരണത്തിലേക്ക് ; ഹിമാചലിൽ കോൺഗ്രസിന് നേരിയ ലീഡ്

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 148 സീറ്റുകളിൽ ലീഡുയർത്തി ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. കോൺഗ്രസ് 24 സീറ്റിലേക്ക് ചുരുങ്ങി. 9 സീറ്റിൽ മാത്രമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും മുന്നിലാണ്. തുടർച്ചയായി 7-ാം തവണയും അവിടെ  ബിജെപി അധികാരത്തിലേറും. 

വേട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. ഇഞ്ചോടിഞ്ഞ് മത്സരം നടക്കുന്ന ഹിമാചലില്‍ ബിജെപി കോണ്‍ഗ്രസിന് തൊട്ടുപിന്നിലുണ്ട്. 34 സീറ്റിൽ കോൺഗ്രസും 32 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം ഹിമാചലിൽ ആം ആദ്മി പാർടിക്ക് ചലനമുണ്ടാക്കാനായില്ല.

ഗുജറാത്ത് ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ വിജയമുറപ്പിച്ചു.

ഗുജറാത്തിൽ  182 മണ്ഡലത്തിലെ വോട്ടുകൾ 37 കേന്ദ്രത്തിലായി എണ്ണും. 68 സീറ്റുള്ള ഹിമാചൽപ്രദേശിൽ വോട്ടെണ്ണൽ അതത്‌ മണ്ഡലങ്ങളിൽ നടക്കും. ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലും രാംപുർ, ഖാട്ടൗലി നിയമസഭ മണ്ഡലങ്ങളിലും  ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ചത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!