ചെങ്കുളം റിസര്‍വില്‍ കൈവശരേഖ; വനം-വൈദ്യുതി വകുപ്പുകള്‍ ഏറ്റുമുട്ടലില്‍..! കര്‍ഷകന്റെ അവകാശങ്ങള്‍ എല്ലാം തിരിച്ചു കിട്ടി..? ഹര്‍ത്താലില്‍ നിന്നും പിന്‍മാറി സമര സമിതി

Spread the love

ഹര്‍ത്താലും പണിമുടക്കും പിന്‍വലിച്ചു.

വനംവകുപ്പ് ‘ചെങ്കുളം റിസര്‍വാ’യി പ്രഖ്യാപിച്ച ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കിയ വൈദ്യുത ബോര്‍ഡ് നടപടിക്കെതിരെ വനം വകുപ്പിന്റെ പ്രതിഷേധവും എതിര്‍പ്പും പുറത്തു വന്നു. വനഭൂമിയാണെന്ന വിജ്ഞാപനം നിലനില്‍ക്കെ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട എട്ട് കര്‍ഷകര്‍ക്ക്, ദേവികുളം താലൂക്കിലെ കുഞ്ചിത്തണ്ണി വില്ലേജിലെ ബ്ലോക്ക് പത്തില്‍പ്പെട്ട മൂന്ന് സെന്റ് വീതം ഭൂമിയുടെ അവകാശമാണ് നല്‍കിയതാണ് വനം വകുപ്പിനെ ചൊടിപ്പിച്ചത്.

ചെങ്കുളം അണക്കെട്ടിന്റെ സമീപം ആനച്ചാല്‍-ഈട്ടിസിറ്റി-ആമക്കണ്ടം ഭാഗത്ത് സംരക്ഷിത റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് വൈദ്യുതി ബോര്‍ഡ് മുന്‍പ് ഇവിടെ 50 പേര്‍ക്ക് കൈവശരേഖ നല്‍കിയിരുന്നു. ആശയക്കുഴപ്പം പരിഹരിക്കാതെ മനപൂര്‍വം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനാണ് വൈദ്യുതി ബോര്‍ഡ് തങ്ങളുടെ ഭൂമിക്ക് വീണ്ടും കൈവശ രേഖ നല്‍കിയിരിക്കുന്നതെന്നാണ് വനം വകുപ്പിന്റെ നിലപാട്.

ചെങ്കുളം അണക്കെട്ടിനു സമീപം യൂക്കാലി കൃഷി ചെയ്തിരുന്ന 87.37 ഹെക്ടര്‍ ഭൂമി, വനംവകുപ്പ് റിസര്‍വ് വനമായി പ്രഖ്യാപിച്ചത് മൂന്നുമാസം മുന്‍പാണ്. എന്നാല്‍, ഇത് തങ്ങളുടെ ഭൂമിയാണെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.

നാലുപതിറ്റാണ്ട് മുന്‍പ് ചെങ്കുളം അണക്കെട്ട് നിര്‍മിക്കുന്ന കാലത്ത് തങ്ങള്‍ക്ക് റവന്യുവകുപ്പ് നല്‍കിയ ഭൂമിയാണ് ഇതെന്നാണ് വൈദ്യുതിബോര്‍ഡിന്റെ അവകാശ വാദം. 2014-ലെ പ്രത്യേക ഉത്തരവുപ്രകാരം രണ്ട് ബ്ലോക്കിലുമായി അന്‍പതോളം കര്‍ഷകര്‍ക്ക് ഒന്നരയേക്കര്‍ ഭൂമിയുടെ കൈവശാവാകശ രേഖ നല്‍കി. മാങ്കുളം ജല വൈദ്യുത പദ്ധതിക്കു വേണ്ടി അവിടെനിന്ന് ഒഴിപ്പിച്ച ആളുകളാണിവര്‍. സര്‍ക്കാര്‍ പദ്ധിതിക്കായി കിടപ്പാടവും നാളുകളായി അധ്വാനിച്ച് വിളകള്‍ വളര്‍ത്തിയ ഭൂമി ഉപേക്ഷിച്ചാണ് ചെങ്കുളത്തെ ഭൂമിയിലെത്തിയത് .

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദേശീയപാതയിലെ കൊടി നാട്ടലുകള്‍ വിവാദത്തില്‍

പലരും വീടും മറ്റും നിര്‍മിച്ച് ഇവിടെ താമസം തുടങ്ങിയിരുന്നു.മൂന്നുമാസം മുന്‍പാണ് ഈ ഭൂമിയില്‍ വനംവകുപ്പ് അവകാശവാദം ഉയര്‍ത്തുന്നത്. ഈ മേഖലയെ റിസര്‍വ് 87.37 ഹെക്ടര്‍ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച് 2022 മേയ് 10-ന് ഗസറ്റ് വിജ്ഞാപനവും ഇറക്കി.1993-ല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് ലിമിറ്റഡിന് പാട്ടവ്യവസ്ഥയില്‍ യൂക്കാലി കൃഷിക്ക് വനംവകുപ്പ് കൈമാറിയതാണ് ഈ ഭൂമിയാണെന്നും കാലാവധി കഴിഞ്ഞതിനാല്‍ ജൈവസമ്പന്നമായ ഇവിടം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നു എന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതോടെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ സമരവും പ്രക്ഷോഭങ്ങളും ആരംഭിച്ചിരുന്നു.

സിപിഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ എത്തുന്ന കൃഷി മന്ത്രിക്കെതിരേയും കര്‍ഷകരും കര്‍ഷക വ്യാപാരി സംഘടനകളും പരസ്യ പ്രതിഷേധങ്ങളും ഹര്‍ത്താലുകളുമായി രംഗത്തെത്തി. എന്നാല്‍ വ്യാഴാഴ്ച ചെറുതോണിയില്‍ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചക്കൊടുവില്‍ പ്രതിഷേധങ്ങളെല്ലാം അവസാനിപ്പിച്ചു. എന്നാല്‍ ചര്‍ച്ചാ തീരുമാനം പുറത്തു വരും മുമ്പേ കര്‍ഷകരുടെ ഭൂമിയുടെ മേല്‍ അവകാശവാദവുമായി വനം വകുപ്പും രംഗത്തെത്തി.

സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനം 26 മുതല്‍ 29വരെ അടിമാലിയില്‍

ഇതോടെ സമരം പ്രഖ്യാപിക്കുകയും പ്രശ്‌നം പരിഹരിക്കാതെ തന്നെ പിന്‍മാറുകയും ചെയ്തവര്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായി. കര്‍ഷകന്റെ അവകാശങ്ങള്‍ എല്ലാം തിരിച്ചു കിട്ടുന്നുവെന്ന പ്രതീതിയുണ്ടാക്കി സമര സമിതിയുടെ നീക്കങ്ങളെ തകര്‍ക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഭരണ കക്ഷി നേതാക്കള്‍. കൂടാതെ നാലു ദിവസമായി അടിമാലിയില്‍ നടക്കുന്ന സമ്മേളനത്തിന് കല്ലുകടിയായി മാറിയ കര്‍ഷകരുടെ സമരങ്ങളെ ഒതുക്കാനും നേതാക്കള്‍ക്കായി.രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ജില്ലയിലെ കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്നു അവരുടേതു മാത്രമായ വിഷയമായി ചുരുങ്ങി.

ഹര്‍ത്താലും പണിമുടക്കും പിന്‍വലിച്ചു.

ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം താലൂക്കില്‍ ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലും പണിമുടക്കും പിന്‍വലിച്ചു. അതിജീവന പോരാട്ടവേദിയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. വ്യാപാരി വ്യാവസായി ഏകോപനസമിതിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.

മന്ത്രി പി.പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തിലും സി.പി.ഐ. നേതാക്കളുമായി നടത്തിയ ചര്‍ച്ചയെയും തുടര്‍ന്നാണ് പിന്‍മാറ്റം. എന്നാല്‍, പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്ന് പോരാട്ടവേദി ജനറല്‍ കണ്‍വീനര്‍ റസാക് ചൂരവേലി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ എന്നിവര്‍ അറിയിച്ചു. ഈ മാസം 31-ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചതും ഹര്‍ത്താലും പണിമുടക്കും മാറ്റാന്‍ കാരണമായി.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: