‘എന്‍റെ സ്വപ്നങ്ങളില്‍ ഒന്ന്’; സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് സീമയുടെ നേതൃത്വത്തില്‍ വീട് ഒരുങ്ങുന്നു!

Spread the love


Thank you for reading this post, don't forget to subscribe!

ഇപ്പോഴിത കഴിഞ്ഞ വര്‍ഷം അന്തരിച്ച സീരിയല്‍ താരം മണി മായമ്പിള്ളിക്ക് മറ്റ് സുമനസുകളുടെ കൂടി സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് സീമ.ജി.നായര്‍.

നാടകത്തിലൂടെ സീരിയലിലേക്ക് എത്തിയ മണി മായമ്പിള്ളി കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിലൂടെ 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകന ടനുള്ള അവാർഡ് നേടിയിരുന്നു.

മരിക്കുമ്പോള്‍ മണിക്ക് 47 വയസായിരുന്നു പ്രായം. മണി മരിച്ചതോടെ സാമ്പത്തീകമായും മാനസീകമായും കുടുംബം തകര്‍ന്നു. മണിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം. കുടുംബത്തിനന്‍റെ അവസ്ഥ മനസിലാക്കിയാണ് സീമ.ജി.നായര്‍ വീട് പണിത് നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചത്.

മണിയുടെ കുടുംബത്തിന് വീടൊരുക്കി നല്‍കുകയെന്നത് സീമയുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിത സ്വപ്നം പൂര്‍ത്തീകരിക്കുന്നതിന്‍റെ ആദ്യ പടിയെന്നോണം വീടിന്‍റെ കല്ലിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.

Also Read: ‘മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിക്കും തന്നാല്‍ മതി, ആദ്യമായാണ് ഈ അനുഭവം’; ബേബി ഷവറിനിടെ സുഹാന പറഞ്ഞത്!

ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് വളരെ മനോഹരമായ കുറിപ്പാണ് സീമ പങ്കുവെച്ചത്. ‘ഇന്നലെ ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു.’

‘ഒരു വർഷം മുന്നേ മറുനാടൻ മലയാളിയിൽ വന്ന ഒരു ഇന്‍റര്‍വ്യൂവിന്‍റെ ഭാഗമായി ഞാൻ പങ്കുവെച്ച രണ്ട് സ്വപ്നങ്ങൾ… അതിൽ ഒന്ന് മണി മായമ്പിള്ളി ചേട്ടന്‍റെ കുടുംബത്തിന് സ്ഥലവും വീടും എന്ന സ്വപ്നം…. ഒരുപാട് നല്ല മനസ് ചേർന്നപ്പോൾ സ്ഥലം എന്ന സ്വപ്നം യാഥാർഥ്യമായി.’

‘ഇന്നലെ വീടിന്റെ കല്ലിടൽ ചടങ്ങായിരുന്നു. ഇനി മനസും ശരീരവും അതിന്‍റെ പുറകെ… അവരെ കേറ്റി താമസിപ്പിക്കുന്നത് വരെ വിശ്രമം ഇല്ല. 11 ന് ഒരു വലിയ സന്തോഷം നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുണ്ട്…. ആ വിശേഷങ്ങൾ പുറകെ…’

‘എന്റെ പ്രിയപെട്ടവരുടെ പ്രാർത്ഥനയും അനുഗ്രവും എനിക്കും മണി ചേട്ടന്റെ കുടുംബത്തിനും പ്രതീഷിക്കുന്നു…. ഒപ്പം ഉണ്ടാവണം കേട്ടോ’ സീമ കുറിച്ചു. സീമയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സീമയുടെ നല്ല മനസിനേയും പ്രവൃത്തിയേയും പുകഴ്ത്തി എത്തുന്നത്.

‘ഈ നല്ല മനസിന് പകരം എന്ത് എന്ന് ചിന്തിക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് വരുന്നത് ഞാൻ വിശ്വസിക്കുന്ന ഈശ്വരന്‍റെ രൂപം താങ്കളിൽ കാണാൻ കഴിയുന്നു. അല്ലാതെ ഒരു സാധാരണ വ്യക്തിയല്ല താങ്കൾ….’ എന്നാണ് താരത്തിന്‍റെ ആരാധകരില്‍ ഒരാള്‍ കമന്‍റായി കുറിച്ചത്.

ഇന്ദുലേഖ, കുങ്കുമപ്പൂവ്, ചന്ദനമഴ, ദേവി മാഹാത്മ്യം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ തുടങ്ങിയ പരമ്പരകളിലെ മണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളിലും മണി മായംപള്ളി വേഷമിട്ടിരുന്നു. ശേഷമാണ് മരണം സംഭവിച്ചത്.



Source link

Facebook Comments Box
error: Content is protected !!