സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ കവര്‍ച്ച; കൊച്ചിയില്‍ മോഷ്ടാവിന്റെ വ്യാപക തട്ടിപ്പ്

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പതിനൊന്ന് എടിഎമ്മുകളില്‍ വ്യാപകമായ കവര്‍ച്ച. കളമശ്ശേരിയില്‍ എടിഎമ്മില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് കവര്‍ന്നത് 25000 രൂപയാണ്. അതേസമയം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ മുഖം മറയ്ക്കാതെയാണ് പണം മോഷ്ടിക്കുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം പതിഞ്ഞിട്ടുണ്ട്. തൃപ്പുണിത്തുറയിലെ എടിഎമ്മില്‍ നിന്നും 25000 രൂപ നഷ്ടമായിട്ടുണ്ട്. എടിഎം ക്യാഷ് ഡ്രോയില്‍ നിന്ന് പണം പുറത്ത് വരാതിരിക്കാന്‍ സ്‌കെയില്‍ പോലെയുള്ള ഉപകരണം വച്ചാണ് മോഷ്ടാവിന്റെ തട്ടിപ്പ്.

ഓഗസ്റ്റ് പതിനെട്ട് മുതല്‍ തുടങ്ങിയ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പ്രതി എടിഎമ്മില്‍ കയറിയ ശേഷം പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം വെച്ച് അടയ്ക്കുകയാണ് ചെയ്യുക. പിന്നീട് ഉപഭോക്താക്കള്‍ പണം പിന്‍വലിക്കാന്‍ വരുന്നത് വരെ പുറത്ത് കാത്തുനില്‍ക്കും.

പണം പിന്‍വലിക്കാനാണ് ഉപഭോക്താവ് എത്തുന്ന സമയത്ത് എടിഎമ്മില്‍ നിന്ന് പണം വരാത്ത സാഹചര്യമുണ്ടാകും. ഇതോടെ എടിഎം തകരാര്‍ എന്ന ധാരണയില്‍ പണം പിന്‍വലിക്കാന്‍ വന്ന ഉപഭോക്താവ് തിരിച്ചുപോവുകയും ചെയ്യും. ഇതോടെ മാറി നിന്ന പ്രതി എടിഎമ്മില്‍ കയറി ഉപകരണം മാറ്റി പണം കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

സമുദ്രത്താല്‍ ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര്‍ എര്‍ത്തില്‍ ഒരു വര്‍ഷം എന്നാല്‍ 11 ദിവസംസമുദ്രത്താല്‍ ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര്‍ എര്‍ത്തില്‍ ഒരു വര്‍ഷം എന്നാല്‍ 11 ദിവസം

അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളെയാണ് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഓരോ ഇടപാടുകള്‍ക്കും മുമ്പ് ഇയാള്‍ മെഷീനിലെ പണം വരുന്ന ഭാഗം അടച്ചുവെക്കാറുണ്ടെന്നാണ് സൂചന. ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്. കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഒരു എടിഎമ്മില്‍ നിന്ന് ഏഴ് തവണയാണ് ഈ രീതിയില്‍ പണം തട്ടിയത്.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

ഓഗസ്റ്റ് 18, 19 തിയതികളിലായി 25000 രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് വ്യക്തമായിട്ടുള്ളത്. അതേസമയം കളമശേരി കേന്ദ്രീകരിച്ചാണ് കൂടുതല്‍ തട്ടിപ്പും നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ജില്ലയില്‍ ആകെ പതിനൊന്നിടത്താണ് ഇരത്തില്‍ തട്ടിപ്പ് നടത്തിയത്. വൈറ്റില അടക്കമുള്ള സ്ഥലങ്ങളിലും എടിഎം തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. അതേസമയം കളമശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

English summary

atm robbery in kochi in 11 places, thief face shown in cctv visualsSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!