അനുകൂല ഘടകങ്ങള്‍ തെളിഞ്ഞു; ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 6 ഓഹരികള്‍

Spread the love


സണ്‍ഫാര്‍മ

നിരവധി പുതിയ മരുന്നുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നതും ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിച്ചുകൊടുക്കുന്ന രീതി പ്രചാരം നേടുന്നതിനാലും പ്രമുഖ ഫാര്‍മ കമ്പനിയായ സണ്‍ഫാര്‍മയുടെ ഓഹരികള്‍ ആകര്‍ഷകമാണെന്ന് എസ്എംഐഎഫ് ചൂണ്ടിക്കാട്ടി. സ്‌പെഷ്യാല്‍റ്റി വിഭാഗത്തിലെ ജി-പെന്റസ, സെന്‍സിപാര്‍ പോലെയുള്ള മരുന്നുകള്‍ക്ക് കാര്യമായ എതിരാളികള്‍ ഇല്ലാത്തതും കമ്പനിയുടെ വരുമാന വളര്‍ച്ചയ്ക്കു തുണയേകും. ഇന്ത്യയിലെ ബിസിനസ് ഇരട്ടയക്ക നിരക്കില്‍ വളരുന്നതും വിപണി വിഹിതം ഉയര്‍ത്തുന്നതും അനുകൂല ഘടകങ്ങളാണ്.

 • ലക്ഷ്യവില: 1,013
 • പ്രതീക്ഷിക്കുന്ന നേട്ടം: 15.5 %

അശോക് ലെയ്‌ലാന്‍ഡ്

അശോക് ലെയ്‌ലാന്‍ഡ്

വാഹനങ്ങളുടെ ആഭ്യന്തര, വിദേശ വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. സിഎന്‍ജി വാഹനങ്ങള്‍ അവതരിപ്പിച്ചതും ഇടത്തരം വാണിജ്യ വിഭാഗം വാഹനങ്ങളിലേക്ക് ഉപഭോക്താക്കളുടെ ആവശ്യകത മാറിയതും പഴയ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്ന കാലചക്രത്തിലേക്ക് വിപണിയുടെ പരിവര്‍ത്തനവുമൊക്കെ അശോക് ലെയ്‌ലാന്‍ഡിന് അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം 2023 ഏപ്രില്‍ മുതല്‍ പുതിയ സ്‌ക്രാപ്പേജ് നയം നടപ്പാക്കിത്തുടങ്ങുന്നത് വിപണിയില്‍ ബസുകളുടെ ആവശ്യകതയും വര്‍ധിപ്പിക്കുന്നു.

 • ലക്ഷ്യവില: 1,84
 • പ്രതീക്ഷിക്കുന്ന നേട്ടം: 25 %

Also Read: എന്‍ഡിടിവി പറക്കുന്നു; ഓഹരി ഇനി വാങ്ങണോ? അദാനിയുടെ ഓപ്പണ്‍ ഓഫര്‍ പൊളിയുമോ?

ആരതി ഇന്‍ഡസ്ട്രീസ്

ആരതി ഇന്‍ഡസ്ട്രീസ്

ഓര്‍ഗാനിക് കെമിക്കല്‍ സംയുക്തമായ ബെന്‍സീന്‍ അധിഷ്ഠിതമായ 125-ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ് ആരതി ഇന്‍ഡസ്ട്രീസ്. അതുകൊണ്ട് തന്നെ വലിയൊരു വിപണിയാണ് കമ്പനിക്ക് മുന്നിലുള്ളത്. 500-ലധികം ആഭ്യന്തര ഉപഭോക്താക്കള്‍ക്കും 125-ലധികം വിദേശ കമ്പനികള്‍ക്കും ടൂളിന്‍ ഘടകങ്ങളും മരുന്നു നിര്‍മാണത്തിനുള്ള ഘടക പദാര്‍ത്ഥങ്ങളും സജീവ രാസസംയുക്തങ്ങളും വിതരണം ചെയ്യുന്നു. കമ്പനിയുടെ 60% വിറ്റുവരവും സ്‌പെഷ്യാല്‍റ്റി വിഭാഗങ്ങളില്‍ നിന്നാണ്.

 • ലക്ഷ്യവില: 982
 • പ്രതീക്ഷിക്കുന്ന നേട്ടം: 24 %

ടിസിഐ എക്‌സ്പ്രസ്

ടിസിഐ എക്‌സ്പ്രസ്

ലോജിസ്റ്റിക്‌സ് മേഖലയിലെ വര്‍ധിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്ന വിഭവശേഷിയുള്ള മുന്‍നിര കമ്പനിയാണ് ടിസിഐ എക്‌സ്പ്രസ്. പുതിയ തരംതിരിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യന്ത്രവത്കരണം നടപ്പാക്കിയും പുതിയ വാഹനങ്ങള്‍ വിതരണ സേവനത്തിനായി ഉള്‍പ്പെടുത്തിയും പുതിയ ശാഖകള്‍ തുടങ്ങിയും കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമാണ്.

 • ലക്ഷ്യവില: 2,010
 • പ്രതീക്ഷിക്കുന്ന നേട്ടം: 13 %

Also Read: സ്ഥിരമായി ബോണസ് ഓഹരി നല്‍കുന്ന 5 ഇന്ത്യന്‍ കമ്പനികള്‍; ഇവ കണ്ണുമടച്ച് വാങ്ങാമോ?

സുപ്രജിത് എന്‍ജിനീയറിങ്

സുപ്രജിത് എന്‍ജിനീയറിങ്

ഇ-ത്രോട്ടില്‍, ഡിജിറ്റല്‍ ഇലക്ട്രോണിക് ക്ലസ്റ്റര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനായി 140 കോടിയുടെ കരാര്‍ ഇന്ത്യയിലെ മുന്‍നിര വാഹനാനുബന്ധ ഉപകരണ നിര്‍മാതാക്കളായ സുപ്രജിത് എന്‍ജിനീയറിങ്ങിന് ലഭിച്ചു. എല്‍ഡിസിയെ ഏറ്റെടുത്തതിലൂടെ കണ്‍ട്രോള്‍ കേബിള്‍ നിര്‍മാണത്തില്‍ ആഗോള വിപണിയിലും സ്ഥാനം ഉറപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും. ഇതിനോടൊപ്പം ചൈനയിലെ വൈദ്യുത വാഹന നിര്‍മാതാക്കളുടേയും ടെസ്ലയുടേയും കരാറുകള്‍ നേടാനുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്.

 • ലക്ഷ്യവില: 400
 • പ്രതീക്ഷിക്കുന്ന നേട്ടം: 17.5 %

സ്റ്റീല്‍ സ്‌ട്രൈപ്‌സ് വീല്‍സ്

സ്റ്റീല്‍ സ്‌ട്രൈപ്‌സ് വീല്‍സ്

അലോയ് വീല്‍സിന് വിപണിയില്‍ ആവശ്യകതയേറുന്നത്, വര്‍ധിക്കുന്ന കയറ്റുമതി, വാണിജ്യ വാഹന വിപണിയിലെ ഉണര്‍വ് തുടങ്ങിയ ഘടകങ്ങളൊക്കെ മുന്‍നിര വീല്‍ (റാട്ട്) നിര്‍മാതാക്കളായ സ്റ്റീല്‍ സ്‌ട്രൈപ്‌സ് വില്‍സിന് ഗുണകരമാണ്. ഇതിനോടൊപ്പം വലിയ തോതിലുള്ള മൂലധന ചെലവുകള്‍ ഉടനടി ആവശ്യമില്ലാത്തത് കമ്പനിയെ സാമ്പത്തികമായി ആശ്വാസ തീരത്തേക്ക് അടുപ്പിക്കുകയും ലാഭമാര്‍ജിനും ആദായ നിരക്കുകള്‍ മെച്ചപ്പെടുത്താനുള്ള അവസരവും കമ്പനിക്ക് നല്‍കുന്നു. ഇതിലൂടെ കടബാധ്യത കുറയ്ക്കാനും സാധിക്കും.

 • ലക്ഷ്യവില: 1,055
 • പ്രതീക്ഷിക്കുന്ന നേട്ടം: 26 %

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംഐഎഫ്എസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: