എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ

Spread the love


സ്ഥിര നിക്ഷേപം വെല്ലുവിളികൾ

വെല്ലുവിളികളില്ലാത്ത നിക്ഷേപമായി സ്ഥിര നിക്ഷേപത്തെ പരി​ഗണിക്കുന്നുണ്ട്. എന്നാഷ വിശദമായി പരിശോധിക്കുമ്പോൾ പണപ്പെരുപ്പത്തിന്റെയും നികുതിയുടെയും ഭീഷണി കാണാം. നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പം സ്ഥിര നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്.. ജൂലൈയിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.71 ശതമാനവും ആറ് മാസത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 6.92 ശതമാനവുമാണ്. ശരാശരി വാര്‍ഷിക പണപ്പെരുപ്പത്തിന് താഴെയുള്ള പലിശ നിരക്കില്‍ നിക്ഷേപിക്കുന്നത് ആദായത്തിന് ഗുണം ലഭിക്കില്ല.

Also Read: ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണം

നികുതി

സ്ഥിര നിക്ഷേപത്തിന് പൂര്‍ണമായും നികുതി ബാധകമായതിനാല്‍ ആദായത്തില്‍ നിന്ന് നല്ലൊരു ഭാഗം നികുതിയായി നല്‍കേണ്ടി വരും. ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് നികുതി കുറച്ച ശേഷമുള്ള ആദായം 100-130 അടിസ്ഥാന നിരക്ക് കുറവ് വരാം. ഇതിനാൽ പലിശ നിരക്ക് കുറഞ്ഞിരിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷയിൽ ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. 

Also Read: പണമിടപാടിൽ മാറ്റങ്ങൾ വരുത്തി എസ്ബിഐ; കൂടുതൽ സുരക്ഷ; ചെലവ് ഉയരുമോ?

ബദല്‍ നിക്ഷേപങ്ങള്‍

ബദല്‍ നിക്ഷേപങ്ങള്‍

ആദായത്തിന് നികുതി ബാധകമാണെങ്കിലും മറ്റു ഗുണങ്ങള്‍ പരിഗണിച്ചാല്‍ നാഷണല്‍ സേവിംഗ്‌സ് സ്‌കീം (എൻഎസ്‌‍സി), ആര്‍ബിഐ സേവിംഗ്‌സ് ബോണ്ട് എന്നിവ സ്ഥിര നിക്ഷേപത്തിന് പകരം ഉപയോഗപ്പെടുത്താം. സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 6.8 ശതമാനവും റിസര്‍വ് ബാങ്ക് ബോണ്ടിന് 7.15 ശതമാനവുമാണ് പലിശ നിരക്ക്. കമ്പനി എഫ്ഡികള്‍ ഇതിനേക്കാള്‍ നിരക്ക് നല്‍കുമെങ്കിലും സുരക്ഷ പരി​ഗണിക്കുന്നവർക്ക് ഇതു രണ്ടും മികച്ച നിക്ഷേപമാണ്.

കമ്പനി സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കേണ്ടതുണ്ട്. എന്‍എസ്‍സിയിലെ നിക്ഷേപം വഴി ആദായ നികുതിയിൽ 1.5 ലക്ഷം രൂപ ഇളവ് നേടാന്‍ സാധിക്കും. നികുതി ലാഭിക്കാന്‍ ശമ്പളക്കാരല്ലാത്തവര്‍ക്ക് പിപിഎഫ് നിക്ഷേപം തിരഞ്ഞെടുക്കാം. 7.1 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ശമ്പളക്കാര്‍ക്ക് വളണ്ടറി പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം വഴി 8.1 ശതമാനം നേടാന്‍ സാധിക്കും.

Also Read: വായ്പകളെ സുരക്ഷിതമാക്കാം; കടക്കെണിയിൽ വീഴാതിരിക്കാൻ 5 വഴികൾ

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

നിക്ഷേപങ്ങളിൽ ഉയർന്ന ആദായം നൽകുന്നവയാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിനെക്കാൾ വേ​ഗത്തിൽ ബോണ്ട് നിരക്കുകളിൽ വർധനവുണ്ട്. ഇത് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ മികച്ച ആദായം നേടാൻ സാധിക്കും. 2022 ഫെബ്രുവരി മുതല്‍ 1, 3, 12, 36, 60 മാസത്തെ മാര്‍ക്കറ്റ് ലിങ്ക്ഡ് സെക്യൂരിറ്റികളുടെ ആദായം 150 മുതല്‍ 200 അടിസ്ഥാന നിരക്ക് വരെ ഉയര്‍ന്നു.

ഇതിന്റെ ഭാ​ഗമായി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആദായവും ഉയർന്നിട്ടുണ്ട്. ഇത് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്നതാണ്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലെ ലാഭത്തിന് ഇൻഡക്സേഷൻ നേട്ടത്തോടെ 20 ശതമാനമാണ് നികുതി ഈടാക്കുക.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: