നിക്ഷേപത്തില്‍ നിന്നും തത്കാലം ഒഴിവാക്കേണ്ട 4 ഓഹരികള്‍; ശ്രദ്ധിക്കുക

Spread the love


എബിബി ഇന്ത്യ

ഓട്ടോമേഷന്‍, പവര്‍ എന്നീ മേഖലകളിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എബിബി ഇന്ത്യ. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ ലാര്‍ജ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 2,420 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, എബിബി ഇന്ത്യ (BSE: 500002, NSE : ABB) ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനത്തോളം താഴെയാണ്.

Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ ‘കണ്ണുടക്കി’; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

കെഇസി ഇന്റര്‍നാഷണല്‍

കെഇസി ഇന്റര്‍നാഷണല്‍

ആര്‍പിജി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനീയറിംഗ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കമ്പനിയാണ് കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.

നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, കെഇസി ഇന്റര്‍നാഷണല്‍ (BSE: 532714, NSE : KEC) ഓഹരിയുടെ വിപണി വിലയേക്കാള്‍ 10 ശതമാനത്തോളം താഴെയാണ്.

ശില്‍പ മെഡികെയര്‍

ശില്‍പ മെഡികെയര്‍

മരുന്ന് നിര്‍മാണത്തിനു ആവശ്യമായ സജീവ രാസസംയുക്തങ്ങളും ഘടക പദാര്‍ത്ഥങ്ങളും ബയോടെക് ഉത്പന്നങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ശില്‍പ മെഡികെയര്‍. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ സ്‌മോള്‍ കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 346 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, ശില്‍പ മെഡികെയര്‍ (BSE: 530549, NSE : SHILPAMED) ഓഹരിയുടെ വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം താഴെയാണ്.

Also Read: ഒരാഴ്ചയ്ക്കിടെ 22% മുന്നേറ്റം; ഈ ജുന്‍ജുന്‍വാല പെന്നി ഓഹരിയുടെ കുതിപ്പിന് പിന്നിലെന്ത്?

വിനതി ഓര്‍ഗാനിക്‌സ്

വിനതി ഓര്‍ഗാനിക്‌സ്

സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങളും മോണോമേര്‍സും നിര്‍മിക്കുന്ന മുന്‍നിര കെമിക്കല്‍ കമ്പനിയാണ് വിനതി ഓര്‍ഗാനിക്‌സ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കാമെന്ന സെല്‍ (SELL) റേറ്റിങ്ങാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.

നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, വിനതി ഓര്‍ഗാനിക്‌സ് (BSE: 524200, NSE : VINATIORGA) ഓഹരിയുടെ വിപണി വിലയേക്കാള്‍ 21 ശതമാനത്തോളം താഴെയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: