നിക്ഷേപം ഇരട്ടിയിലധികം വളർന്നത് വെറും മൂന്ന് വർഷം കൊണ്ട്; തകർപ്പൻ പ്രകടനം നടത്തിയ മ്യൂച്വൽ ഫണ്ടിനെ അറിയാം

Spread the love


ക്വാന്‍ഡ് സ്‌മോള്‍കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത്

2013 ജനുവരി 1ന് ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ട് ഹൗസാണ് ക്വാന്‍ഡം സ്‌മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂൺ 30നുള്ള കണക്ക് പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 1910.75 കോടി രൂപയാണ്. 2022 ഓ​ഗസ്റ്റ് 24നുള്ള നെറ്റ് അസ്റ്റ് വാല്യു 136.50 രൂപയാണ്.
ചെലവ് അനുപാതം 0.62 ശതമാനമാണ്. ഇതേ വിഭാ​ഗത്തിലുള്ള ഫണ്ട് ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവ് അനുപാതമാണിത്.

ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യമായ ചുരുങ്ങിയ തുക 5,000 രൂപയാണ്. അധിക നിക്ഷേപത്തിന് 1,000 രൂപ വേണം. 1,000 രൂപ മുതല്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാം. നിക്ഷേപം ആരംഭിച്ച് 365 ദിവസത്തിനിടയിൽ പിൻവലിച്ചാൽ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്. 

Also Read: എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ

മുന്‍കാല പ്രകടനം

മുന്‍കാല പ്രകടനം

ഒരു വര്‍ഷത്തിനിടെ 12.24 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. ആരംഭിച്ചത് മുതല്‍ 15.48 ശതമാനം ആദായം ഫണ്ട് നല്‍കി. 10,000 രൂപയുടെ മാസ എസ്‌ഐപി കഴിഞ്ഞ 5 വര്‍ഷമായി തുടരുന്നൊരാള്‍ക്ക് 14 ലക്ഷം രൂപ നേടാന്‍ ഫണ്ട് വഴി സാധിച്ചു. 34.71 ശതമാനമായിരുന്നു അഞ്ച് വര്‍ഷത്തേക്ക് നല്‍കിയ ആദായം നിരക്ക്. അതേസമയം കാറ്റഗറി ആവറേജ് 23.27 ശതമാനം മാത്രമാണ്.

മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് നിക്ഷേപം 7.5 ലക്ഷമായി ഉയര്‍ത്തി. 54.13 ശതമാനമാണ് വാര്‍ഷിക ആദായം. കാറ്റഗറി ശരാശരി 34.50 ശതമാനമാണ്. ഓരോ രണ്ട് വര്‍ഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നതാണ് ഫണ്ടിന്റെ പ്രകടനം കാണിക്കുന്നത്. 

Also Read:ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണം

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

ക്വാന്‍ഡം സ്‌മോള്‍ കാപ് ഡയറക്ട് ഗ്രോത്തിന്റെ നിക്ഷേപങ്ങളിൽ 99.25 ശതമാനവും ആഭ്യന്തര ഓഹരികളിലാണ്. 23 ശതമാനം ലാര്‍ജ് കാപ് ഫണ്ടിലും 8.18 ശതമാനം മിഡ് കാപ് ഓഹരികളിലും 68.07 ശതമാനം സ്‌മോള്‍ കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഐടിസി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപ്പേഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ലിന്‍ഡെ ഇന്ത്യ, എച്ച്എഫ്‌സിഎല്‍ ലിമിറ്റഡ്‌ എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള 6 പ്രധാന കമ്പനികൾ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: