കോട്ടയത്തെ ആകാശപാത പൊളിക്കരുത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍

Spread the love


Kottayam

oi-Jithin Tp

Google Oneindia Malayalam News

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് നീക്കണം എന്ന ഹര്‍ജിക്കെതിരെ മുന്‍ മന്ത്രിയും എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. ആകാശപാത അപകട ഭീഷണിയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി അനുവദിക്കരുത് എന്നും കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹര്‍ജി.

പാതനിര്‍മ്മിക്കുന്നത് കാല്‍നട യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് എന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിര്‍മ്മിച്ച തൂണുകള്‍ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ് എന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 2016 ല്‍ ആണ് ആകാശപാത നിര്‍മാണം ആരംഭിക്കുന്നത്. അതേസമയം കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കോടതി കക്ഷി ചേര്‍ത്തു.

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

നേരത്തെവര്‍ഷങ്ങളായി പാതി വഴിയില്‍ നിര്‍മാണം മുടങ്ങി കിടക്കുന്ന ആകാശപാത ആര്‍ക്കും ഉപകാരമില്ല എങ്കില്‍ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എ കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സംഭവത്തിന്റെ ഗൗരവം മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യം മുതലെ പാളിയ പദ്ധതി മുന്നോട്ടു കൊണ്ട് പോയാല്‍ ചെലവ് ഇരട്ടിയാകാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ആറ് കോടിയോളം ചെലവ് പ്രതീക്ഷിച്ച പദ്ധതിയില്‍ ഇത് വരെ ഒന്നേമുക്കാല്‍ കോടി രൂപയാണ് ചെലവഴിച്ചു. ആകാശപാതയോട് ജനങ്ങളും എതിര്‍പ്പ് കാട്ടി തുടങ്ങിയിട്ടുണ്ട്.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

കോട്ടയം നഗര മധ്യത്തില്‍ അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന റൗണ്ടാനയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവും കാല്‍നട യാത്രക്കാര്‍ക്ക് സുഖകരമായ നടത്തവുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ആകാശപാതയുടെ നിര്‍മ്മാണം.

ആഹാ… മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ

ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആകാശപാതയുടെ നിര്‍മ്മാണ ചുമതല കിറ്റ്‌കോയെ ഏല്‍പ്പിച്ചിരുന്നു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചു. പിന്നീട് പണിയൊന്നും നടന്നില്ല. അടുത്തിടെ ഈ ആകാശപാതയില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

English summary

Thiruvanjoor Radhakrishnan in the High Court against the petition to demolish the skyway in Kottayam city

Story first published: Friday, August 26, 2022, 18:07 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!