കാർ പാഞ്ഞെത്തി ഓട്ടോറിക്ഷയിലിടിച്ചു: വാഹനങ്ങൾക്കിടയിലൂടെ കാൽനടക്കാരി രക്ഷപെട്ടത് അത്ഭുതകരമായി, വീഡിയോ കാണാം

Spread the love


തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് അപകടത്തിൽ പരുക്കേറ്റു. അപകടം ഉണ്ടായ ഇരുവാഹനങ്ങൾക്കുമിടയിലൂടെ കാൽനടയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് കെ.എസ്.ആർ.ടി.സി.യുടെ പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.

പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ അതിവേഗത്തിൽ പാഞ്ഞെത്തി ബസ് സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രെവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അമിത വേഗതയിൽ കാർ വരുന്നത് കണ്ട് കാൽനടയാത്രക്കാരി ഓടി മാറുകയായിരുന്നു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ചികിത്സയിലാണ്.

Also Read: അക്ഷയയും യൂനസും പതിവായി ലോഡ്ജിലെത്തി; തുടരന്വേഷണം ബാംഗ്ലൂർ കേന്ദ്രീകരിച്ച്; വിവരം നൽകിയത് പൊതുജനങ്ങളെന്ന് പോലീസ്

ഇടുക്കി താലുക്കില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

ആധാര്‍ കാര്‍ഡ് വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ഇടുക്കി താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് എല്‍.ആര്‍ തഹസില്‍ദാര്‍ മിനി.കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. 2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലും (എസ്.എസ്.ആര്‍ 2023) ആരംഭിച്ചു. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും ആധാര്‍ കാര്‍ഡ് വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം.

www.nvsp.in വെബ്സൈറ്റിലും രജിസ്ട്രേഷന്‍ നടത്താം. ഇതിന് സാധിക്കാത്തവര്‍ക്ക് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരെ സമീപിച്ച് വോട്ടര്‍ ഐ.ഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കട്ടപ്പനയിൽ ദേവാലയത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണുSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: