ആദ്യ അടവിൽ ലക്ഷാധിപതിയാക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി; ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ

Spread the love


മൾട്ടി ഡിവിഷൻ ചിട്ടി

120 മാസത്തേക്ക് മാസം 10,000 രൂപ അടവ് വരുന്ന 12 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നൊരാൾക്കാണ് ഇത്തരത്തിൽ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത്. 120 മാസ ഡിവിഷൻ ചിട്ടിയിൽ ആദ്യ മാസം 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം മാസം മുതൽ അടവ് 7,375 രൂപയായി ചുരുങ്ങും.

40 ശതമാനം കിഴിവിൽ ലേലത്തിൽ പോകുമ്പോൾ മാസത്തിൽ 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയിൽ ചേരുന്നയാൾക്ക് കിട്ടുന്നു. തുടർന്നുള്ള മാസങ്ങളിൽ ലേല കിഴിവിന് അനുസരിച്ചാണ് മാസ അടവ് വരുന്നത്. ഇത്തരത്തിൽ ഓരോ മാസവും 10,000രൂപയ്ക്കും 7,375 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ലഭിക്കുക. 

Also Read: ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണം

ലേലവും നറുക്കും

ലേലവും നറുക്കും

സാധാരണ ചിട്ടികളെ മൾട്ടി ഡിവിഷൻ ചിട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ചിട്ടിയിൽ പങ്കെടുക്കുന്ന അം​ഗങ്ങളുടെ എണ്ണം തന്നെയാണ്. സാധാരണ ചിട്ടിയിൽ ഉള്ളവരുടെ നാലിരട്ടി അം​ഗങ്ങൾ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഉണ്ടാകും. ഓരോ മാസവും ചിട്ടി ലഭിക്കാൻ 4 അവസരം ലഭിക്കും. 1 നറുക്കും 3 ലേലങ്ങളുമാണ് ചിട്ടിയിലുണ്ടാകുന്നത്.

120 മാസ ചിട്ടിയിൽ 40 ശതമാനം വരെ കിഴിവിലാണ് ലേലം നടക്കുക. 40 ശതമാനം കിഴിവിൽ പോയാൽ 7.20 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്ന് ലഭിക്കുക. ആദ്യ മാസങ്ങളിൽ ചിട്ടി ലേലവും നറുക്കായാണ് നടത്തുക. ഒരു മാസത്തിൽ 3 പേർക്ക് ഇത്തരത്തിൽ 7.20 ലക്ഷം വരെ ലഭിക്കാം. 

Also Read: ആയിരങ്ങള്‍ കോടികളാക്കുന്ന സര്‍ക്കാര്‍ നിക്ഷേപം; മാസം 5,000 രൂപയുണ്ടോ? കാലാവധിയില്‍ 1 കോടി രൂപ നേടാം

ചിട്ടി നറുക്ക് ലഭിച്ചാൽ

ചിട്ടി നറുക്കിൽ ലഭിക്കുമ്പോഴാണ് 11.4 ലക്ഷം രൂപ ലഭിക്കുന്നത്. മാസത്തവണ അടച്ചവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് മാസത്തിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. കെഎസ്എഫ്ഇയിൽ 5 ശതമാനം ഫോർമാൻസ് കമ്മീഷനാണ് ഈടാക്കുന്നത്. 12 ലക്ഷത്തിന്റെ 5 ശതമാനം 60,000 രൂപ കിഴിച്ചാൽ ആദ്യ മാസ അടവിലൂടെ തന്നെ ഭാ​ഗ്യ ശാലിയായ ഒരാൾക്ക് 11.4 ലക്ഷം രൂപ നേടാനാകും.

ചിട്ടി കാലാവധിയോളം എല്ലാ മാസത്തിലും 11.4 ലക്ഷം രൂപ ലഭിക്കും. ഇതോടൊപ്പം ചിട്ടി ലഭിക്കാത്തവർക്ക് വായ്പ എടുക്കാനും സൗകര്യമുണ്ട്. പാസ് ബുക്ക് ഹാജരാക്കിയാൽ ഇതുവരെ അടച്ച പൈസയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ ചിട്ടിതുകയുടെ 50 ശതമാനം വായ്പ ലഭിക്കും. 12 ലക്ഷത്തിന്റെ ചിട്ടിയിൽ 6 ലക്ഷം രൂപ വായ്പ നേടാൻ സാധിക്കും.

Also Read: നിക്ഷേപം ഇരട്ടിയിലധികം വളർന്നത് വെറും മൂന്ന് വർഷം കൊണ്ട്; തകർപ്പൻ പ്രകടനം നടത്തിയ മ്യൂച്വൽ ഫണ്ടിനെ അറിയാം

ജാമ്യവും സ്ഥിര നിക്ഷേപവും

ജാമ്യവും സ്ഥിര നിക്ഷേപവും

ചിട്ടി നറുക്ക് ലഭിക്കുകയോ ലേലത്തിൽ പിടിക്കുകയോ ചെയ്തൊരാൾക്ക് ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകിയാൽ തുക പിൻവലിക്കാൻ സാധിക്കും. ഇതുപോലെ ചിട്ടിതുക കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിടാനും സാധിക്കും. ചിട്ടി നറുക്ക് കിട്ടിയ 11,40,0000 രൂപ കെഎസ്എഫ്സി യിൽ സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 6.50 ശതമാനം പലിശ ലഭിക്കുമ്പോൽ മാസത്തിൽ 6,175 രൂപ ലഭിക്കും.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: