‘സിപിഎമ്മിന് ഹിമാചലിൽ കിട്ടിയത് ആകെ 0.01 % വോട്ട്; ഗുജറാത്തിൽ 0.03 %; പിണറായി എന്തുകൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നത്?’ സന്ദീപ് വാര്യർ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: സിപിഎമ്മിന് ആകെ 0.01 ശതമാനം വോട്ട് കിട്ടിയ ഹിമാചലിലും 0.03 ശതമാനം വോട്ടുകിട്ടിയ ഗുജറാത്തിലും പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഈ സ്ഥലങ്ങളിലുള്ള മലയാളി വോട്ടർമാർ പോലും സിപിഎമ്മിന് വോട്ട് ചെയ്യാത്തത് എന്താവുമെന്നും പാർട്ടിയുടെ ഏക മുഖ്യമന്ത്രി ഈ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ടാകുമെന്നും സന്ദീപ് വാര്യർ ഫോസ്ബുക്കിൽ കുറിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ ഏക സിപിഎം എംഎല്‍എ രാകേഷ് സിൻഹയുടെ വിജയവുമായി ബന്ധപ്പെട്ട പിണറായി വിജയൻ നടത്തിയ പ്രസ്താവനയുടെ വാർത് ഉൾപ്പെടെയാണ് കുറിപ്പിട്ടിരിക്കുന്നത്.

സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം

ഹിമാചലിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റിലും കൂടി 0.01 ശതമാനം വോട്ടാണ് നേടിയത്. സിറ്റിംഗ് സീറ്റിൽ നാലാമതായി. ഗുജറാത്തിൽ 9 സീറ്റിൽ മത്സരിച്ച് 0.03 ശതമാനം വോട്ടാണ് സിപിഎമ്മിന് കിട്ടിയത്. ഗുജറാത്തിലെ ഭാവ്‌ നഗർ വെസ്റ്റ് സീറ്റിൽ സിപിഎം സ്ഥാനാർഥി 251 വോട്ട് മാത്രം നേടി പതിനൊന്നാം സ്ഥാനത്താണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ കിട്ടുന്ന വോട്ട് പോലുമില്ലെന്ന് ഓർക്കണം. നിശ്ചയമായും ഈ സ്ഥലങ്ങളിൽ മലയാളി വോട്ടർമാർ മാത്രം ആയിരങ്ങളുണ്ടാവും. അവർ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. അതെന്തു കൊണ്ടാവും ? നാട് മുടിപ്പിച്ച വൈറസ് ജോലി ചെയ്യുന്ന സ്ഥലത്ത് പടരരുത്‌ എന്ന മനോഭാവമായിരിക്കില്ലേ അതിന് പിറകിൽ ?

Also Read- ഹിമാചൽ; സിപിഎം മത്സരിച്ച 11 ഇടത്തും തോറ്റു; സിറ്റിങ് സീറ്റിൽ നാലാം സ്ഥാനത്ത്;ആറിടത്ത് മൂന്നാമത്

ഹിമാചലിലോ ഗുജറാത്തിലോ സിപിഎമ്മിന്റെ നിലവിലെ ഏറ്റവും പ്രധാന നേതാവ്, ഏക മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്താതിരുന്നത് എന്ത് കൊണ്ടാണ് ? കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ. ഡിവൈഎഫ്ഐയുടെ യുവതുർക്കികൾ ആരെങ്കിലും ? അല്ല പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്റെ അവസ്ഥ പേടിച്ചിട്ടാകും പോകാതിരുന്നത്.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!