ബഫര്‍ സോണിന്റെ പേരില്‍ ഒരു കുടിയേറ്റ കര്‍ഷകനും യാതൊരു കഷ്ടതയും ഉണ്ടാവില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ്.

Spread the love

കരുതൽ മേഖലയുടെ പേരിൽ ഒരു കുടിയേറ്റ കർഷകനും യാതൊരു കഷ്ടതയും ഉണ്ടാവില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ്. താൻ പത്ത് കിലോമീറ്റർ കരുതൽ മേഖല വേണമെന്ന് നിലപാടെടുത്തെന്ന പ്രചരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരെ കുടിയിറക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന ഒരു നിലപാടും ഇടതുമുന്നണി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ചില ബാഹ്യശക്തികളുടെ വലയിൽ കുടിയേറ്റ കർഷകർ വീഴരുത്.

ചെങ്കുളം റിസര്‍വില്‍ കൈവശരേഖ; വനം-വൈദ്യുതി വകുപ്പുകള്‍ ഏറ്റുമുട്ടലില്‍.. https://channeltoday.net/2090/26/

ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ഈ മാസം 29-ന് തിരുവനന്തപുരത്ത് എല്ലാ രാഷ്ടീയ പാർട്ടികളുടേയും യോഗം വിളിച്ചിട്ടുണ്ട്. ഞാൻ പത്ത് കിലോമീറ്റർ ബഫർസോൺ വേണമെന്ന നിലപ്പാട് എടുത്തുവെന്ന് തെറ്റായി പ്രചരിപ്പിച്ച് ചിലർ എന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നു. കുടിയേറ്റ കർഷകരോട് ഒപ്പമാണ് ഇടതുമുന്നണി. കൈയേറ്റക്കാരുടെ കാര്യത്തിൽ ‘നോ’ എന്നാണ് നിലപാട്. കുടിയേറ്റ കർഷകർക്ക് കേരളത്തിൽ ആദ്യം പട്ടയം നൽകിയത് ഇടതുമുന്നണിയാണ്. കർഷകരെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് യു.ഡി.എഫ്. ആണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നും യാതൊരു ഫണ്ടും കേരളത്തിന് ലഭിക്കുന്നില്ല. എന്നാലും ക്ഷേമ പെൻഷനുകൾ ഒന്നും ഇടതുസർക്കാർ മുടക്കില്ല.

സ്വാതന്ത്യ സമരത്തിന് എതിരെ പ്രവർത്തിച്ചവരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ പണാധിപത്യം കയ്യടക്കിയിരിക്കുന്നു. മതത്തിന്റെ പേര് പറഞ്ഞ് ഇക്കിളിപ്പെടുത്തിയാണ് ബി.ജെ.പി. അധികാരത്തിൽ വന്നത്. അധാനിയും, അംബാനിയുമാണ് ഇവരുടെ കൃഷ്ണനും, രാമനും. ഏത് ഭരണകൂടത്തിന്റെയും ഉത്തരവാദിത്വം പ്രജകളാണ്. ഇവിടെ ഭരണകൂടം വേട്ടക്കാരന്റെ റോൾ എടുക്കുമ്പോൾ പ്രജകൾ ഇരകളായി മാറുന്നു. ഇതിന് ബദൽ തീർക്കാൻ ജനാധിപത്യ പാർട്ടികൾ ഒന്നിച്ച് മുന്നിട്ടിറങ്ങണം. എന്നാൽ, ഇന്ത്യയിൽ കോൺഗ്രസിന് ഇതിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: