കോരിച്ചൊരിയുന്ന മഴയിലും വിപ്ലവ വീര്യം ചോരാതെ അടിമാലിയുടെ മണ്ണില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Spread the love

കോരിച്ചൊരിയുന്ന മഴയിലും വിപ്ലവ വീര്യം ഉയർത്തുന്ന മുദ്രാവാക്യം വിളികളുമായി സി.പി.ഐ. ജില്ലാ സമ്മേളനം തുടങ്ങി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നെത്തിയ ജാഥകൾ അടിമാലിയിൽ സംഗമിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെങ്കൊടി കൊണ്ട്ചുവപ്പണിയിച്ച് 100 കണക്കിന് പ്രവർത്തകർ പ്രകടത്തിൽ അണിചേർന്നു.

അടിമാലിയില്‍ നടക്കുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടനം… പ്രസക്ത ഭാഗങ്ങള്‍.. 2022 ആഗസ്റ്റ് 26..

നെടുങ്കണ്ടത്ത് നിന്ന് ജില്ലാ കമ്മറ്റി അംഗം വി.കെ.ധനപാലൻ നയിക്കുന്ന പതാകജാഥയും തൊടുപുഴ കൃഷ്ണപിള്ള സ്മാരകത്തിൽ നിന്നും സംസ്ഥാന കൗൺസിലംഗം കെ.സലിം കുമാർ നയിക്കുന്ന ബാനർ ജാഥയും, ഗൂഢാർവിള പാപ്പമമാൾ ഹസ്സൻ റാവുത്തർ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ കൗൺസിലംഗം പി.പളനിവേൽ നയിക്കുന്ന കൊടിമര ജാഥയും ഇരുമ്പുപാലത്തുനിന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി അഡ്വ. കെ.ജെ.ജോയ്സ് നയിക്കുന്ന ദീപശിഖാ ജാഥയും റെഡ് െവാളന്റിയർമാരുടെ അകമ്പടിയോടെ പഞ്ചായത്ത് ടൗൺ ഹാളിൽ സംഗമിച്ചു.

ചടങ്ങിൽപതാക ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും, ബാനർ ജില്ലാ അസി.സെക്രട്ടറി സി.യു.ജോയിയും, കൊടിമരം ഇ.എസ്.ബിജി മോളും, ദീപശിഖ സി.പി.ഐ എക്സി.. അംഗം പ്രിൻസ് മാത്യുവും ഏറ്റുവാങ്ങി. സ്വാഗതസംഘം ജനറൽ കൺവീനർ സി.എ.ഏലിയാസ് പതാക ഉയർത്തി.

നാലുദിവസം നീണ്ടുനിൽക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. രാവിലെ 11 മുതൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 10 മണ്ഡലങ്ങളിൽനിന്ന് 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം സി.പി.ഐ. കൺട്രോൾ ബോർഡ് കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് മാർക്കറ്റ് ജങ്ഷന് സമീപമുള്ള പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ഫൈറ്റർ താന്റോ പ്രദർശനം നടക്കും.

28-ന് രാവിലെ ഒൻപതുമുതൽ പൊതുചർച്ച. ഓപ്പൺ സ്റ്റേജിൽ വൈകീട്ട് അഞ്ചരയ്ക്ക് കവിയരങ്ങും കാവ്യ സന്ധ്യയും.

29-ന് 12 മണിക്ക് ജില്ലാ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് രണ്ടുമണിയോടെ സമ്മേളനം സമാപിക്കും.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: