IND vs BAN: 48 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യക്ക് ഈ നാണക്കേട് ഒരിക്കല്‍ മാത്രം! രക്ഷിക്കുമോ രാഹുല്‍?

Spread the love
Thank you for reading this post, don't forget to subscribe!

കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്

മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിനോടു തോല്‍ക്കുകയാണെങ്കില്‍ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഏകദിനത്തിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യയെ ഒരു ഏഷ്യന്‍ ടീം തൂത്തുവാരിയിട്ടുള്ളൂ. 1997ല്‍ ശ്രീലങ്കയായിരുന്നു ആദ്യമായും അവസാനമായും ഏകദിന പരമ്പരയില്‍ ഇന്ത്യയെ തൂത്തുവാരിയത്. അന്നു 3-0നായിരുന്നു ലങ്കന്‍ വിജയം.

സമാനമായൊരു നാണക്കേടിന്റെ വക്കിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ നില്‍ക്കുന്നത്. ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനവും തോറ്റാല്‍ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോര്‍ഡിലേക്ക് ഒരിക്കല്‍ക്കൂടി ഇന്ത്യയുടേ പേര് ചേര്‍ക്കപ്പെടും.

ജയിക്കാവുന്ന മല്‍സരങ്ങള്‍ കൈവിട്ടു

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ രണ്ടു മല്‍സരങ്ങളും ഒന്നു മനസ്സുവച്ചാല്‍ ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കാവുന്നതായിരുന്നു. പക്ഷെ വിജയത്തിന്റെ ഫിനിഷിങ് ടച്ച് നേടാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. അവസാന വിക്കറ്റ് വീഴ്ത്തുന്നതിലെ കഴിവുകേടാണ് അന്നു ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

രണ്ടാം ഏകദിനത്തിലാവട്ടെ റണ്‍ചേസില്‍ അഞ്ചു റണ്‍സിനു ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഒരു സിക്‌സറിന്റെ മാത്രം കുറവാണ് ഇന്ത്യക്കു മല്‍സരം നഷ്ടപ്പെടുത്തിയത്. അവസാന ബോളില്‍ സിക്‌സറടിച്ചിരുന്നെങ്കില്‍ ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കുമായിരുന്നു.

Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

അഞ്ചു തവണ തൂത്തുവാരപ്പെട്ടു

ഏകദിനത്തില്‍ ഇതുവരെ അഞ്ചു പരമ്പരകളിലാണ് ഇന്ത്യ തൂത്തുവാരപ്പെട്ടിട്ടുള്ളത്. 1983-84ല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യയെ തൂത്തുവാരിയിരുന്നു. അതിനു ശേഷം ഒരിക്കല്‍ക്കൂടി ഇതേ മാര്‍ജിനില്‍ വിന്‍ഡീസിനോടു ഇന്ത്യ ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.

അതിനു ശേഷമായിരുന്നു 97ല്‍ ശ്രീലങ്കയ്‌ക്കെതിരായ 0-3ന്റെ സമ്പൂര്‍ണ തോല്‍വി. 2006ല്‍ സൗത്താഫ്രിക്ക 4-0നു ഇന്ത്യയെ തൂത്തുവാരിയപ്പോള്‍ 2019ല്‍ ന്യൂസിലാന്‍ഡ് 3-0നും വൈറ്റ് വാഷ് ചെയ്തു.

Also Read: സച്ചിനു ശേഷം ആവേശം കൊള്ളിച്ചത് ഉമ്രാനെന്ന് ഗവാസ്‌കര്‍! കോലിയെ കണ്ടില്ലേയെന്നു ഫാന്‍സ്

തിരിച്ചടിയായി പരിക്കുകള്‍

ബംഗ്ലാദേശുമായുള്ള നിലവിലെ പരമ്പരയിലേക്കു വന്നാല്‍ ചില കളിക്കാരുടെ പരിക്കുകള്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയായിട്ടുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറയും പരിക്കേറ്റ് നേരത്തേ തന്നെ വിശ്രമത്തിലാണ്. ഈ പരമ്പരയ്ക്കിടെ രോഹിത് ശര്‍മയെക്കൂടാതെ പേസര്‍മാരായ ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

മൂന്നാമങ്കത്തിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍/ രാഹുല്‍ ത്രിപാഠി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ്- നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), അനാമുല്‍ ഹഖ്, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍) മഹമ്മുദുള്ള, അഫീഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, നസും അഹമ്മദ്, എബാദത്ത് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.



Source by [author_name]

Facebook Comments Box
error: Content is protected !!