എല്ലാം ‘കുളമാക്കി’, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നത് ലക്ഷ്മണ്‍! അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

എന്‍സിഎയുടെ റോള്‍

ദേശീയ ക്രിക്കറ്റ് അക്കാദമിക്കു പ്രധാനമായും രണ്ടു റോളുകളാണുള്ളത്. ഒന്നു യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരികയാണെങ്കില്‍ മറ്റൊന്ന് പരിക്കേറ്റ കളിക്കാരുടെ പുനരധിവാസമാണ്. ഇതില്‍ രണ്ടാമത്തെ റോളില്‍ വിവിഎസ് ലക്ഷ്മണിന്റെ വരവിനു ശേഷം എന്‍സിഎ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ഒരുപാട് കളിക്കാരാണ് സമീപകാലത്തായി പരിക്കിന്റെ പിടിയിലായതെന്നു കാണാം. ചിലര്‍ പരിക്ക് ഭേദമായി മടങ്ങിയെത്തിയ ശേഷം അധികം വൈകാതെ വീണ്ടും പരിക്കേറ്റ് കളത്തിനു പുറത്താവുകയും ചെയ്തു.

ബുംറ മുതല്‍ ചാഹര്‍ വരെ

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പിടിപ്പുകേടിനെക്കുറിച്ച് പറയുകയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മുതല്‍ ദീപക് ചാഹര്‍ വരെ ഒരുപാട് ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. പല മുന്‍ നിര കളിക്കാര്‍ക്കും പരിക്കു കാരണം പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സമയം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

അടുത്തിടെ പുതിയ ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത റോജര്‍ ബിന്നി ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കളിക്കാരുടെ പരിക്കുകള്‍ കുറയ്ക്കുന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധയെന്നും കാരണം അതു മുഴുവന്‍ പ്ലാനിനെയപും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

ബുംറയുടെ പിന്മാറ്റം

ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതായിരുന്നു. ടൂര്‍ണമെന്റിന മുന്നോടിയായി അദ്ദേഹം ഫിറ്റാണെന്നു സ്ഥിരീകരിച്ചത് എന്‍സിഎ ആയിരുന്നു. പക്ഷെ ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കിടെ ബുംറയ്ക്കു വീണ്ടും പരിക്കേറ്റു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലായി ആറോവറുകള്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തുള്ളൂ. പിന്നാലെ പരിക്കേറ്റു പന്‍മാറിയ ബുംറയ്ക്കു ടി20 ലോകകപ്പില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ഇനിയും അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയിട്ടില്ല. എന്‍സിഎയിലെ മെഡിക്കല്‍ സംഘം മികച്ച രീതിയില്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചിരുന്നെങ്കില്‍ ബുംറയെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു നഷ്ടമാവില്ലായിരുന്നു.

Also Read: സച്ചിനു ശേഷം ആവേശം കൊള്ളിച്ചത് ഉമ്രാനെന്ന് ഗവാസ്‌കര്‍! കോലിയെ കണ്ടില്ലേയെന്നു ഫാന്‍സ്

ചാഹര്‍ മറ്റൊരു തെളിവ്

എന്‍സിഎയുടെ പിടിപ്പുകേടിനു മറ്റൊരു മികച്ച ഉദാഹരണമാണ് ദീപക് ചാഹറാണ്. അടുത്തിടെയായി ഗ്രൗണ്ടിനേക്കാള്‍ കൂടുതല്‍ ചാഹര്‍ സമയം ചെലവഴിക്കുന്നത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. നിരന്തരം പരിക്കുകള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയ്ക്കിടെയും പരിക്കേറ്റിരുന്നു. തുടര്‍ന്ന് മൂന്നാം ഏകദിനത്തിനിടെ ചാഹര്‍ പിന്‍മാറുകയും ചെയ്തിരിക്കുകയാണ്. താരത്തിന്റെ കരിയര്‍ തന്നെ ഈ പരിക്കുകള്‍ കാരണം തകരുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.



Source by [author_name]

Facebook Comments Box
error: Content is protected !!