സി​പി​എ​മ്മി​നെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ചു സി​പി​ഐ റി​പ്പോ​ർ​ട്ട്

Spread the love

സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എ​മ്മി​നെ​യും ആ​ഭ്യ​ന്ത​ര-​ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​നം. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ലാ​ണ് വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​ശേ​ഷം വ​ല്ലാ​ത്ത പ്രീ​ണ​ന​ന​യ​മാ​ണ് സി​പി​എം അ​വ​രോ​ടു സ്വീ​ക​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പ​രി​ഗ​ണി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന സി​പി​ഐ​യെ പാ​ർ​ശ്വ​വ​ത്ക്ക​രി​ക്കാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ബോ​ധ​പൂ​ർ​വം അ​ജ​ൻ​ഡ ത​യാ​റാ​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ത്ത​രം നീ​ക്കം. സി​പി​എം ഘ​ട​ക​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ സി​പി​ഐ​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ എം.​എം. മ​ണി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. ശ​രി​യാ​യ വി​മ​ർ​ശ​നം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്കു​ന്പോ​ൾ അ​വ​യെ ദു​രു​ദ്ദേ​ശ​പ​ര​മാ​യി വ്യാ​ഖ്യാ​നി​ച്ചു സി​പി​ഐ മു​ന്ന​ണി​ക്കെ​തി​രാ​ണെ​ന്നു വ​രു​ത്തി സി​പി​എം അ​ണി​ക​ൾ​ക്കു​ള്ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.


സി​പി​എം ധാ​ർ​ഷ്ഠ്യം


സി​പി​എം എ​ടു​ക്കു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ധാ​ർ​ഷ്ഠ്യം ജി​ല്ല​യി​ലെ ചി​ല നേ​താ​ക്ക​ൾ​ക്കും ഘ​ട​ക​ങ്ങ​ൾ​ക്കു​മു​ണ്ട്. നി​ല​വി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട്ട ഭൂ​പ്ര​ശ്ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ നേ​ട്ട​മാ​യും അ​വ​ശേ​ഷി​ക്കു​ന്ന​വ സി​പി​ഐ​യു​ടെ ചു​മ​ലി​ലും കെ​ട്ടി​വ​യ്ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ൽ​നി​ന്നു പ്ര​വ​ർ​ത്ത​ക​ർ സി​പി​ഐ​യി​ലേ​ക്കു വ​ന്നാ​ൽ സം​ഘ​ർ​ഷ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും മു​തി​രു​ക​യാ​ണ്. എ​ന്നാ​ൽ, മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്കു പോ​യാ​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ണ്ടാ​വാ​റി​ല്ല. ഇ​തു ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​ത​യാ​ണ്.


ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കു​ത്ത​ഴി​ഞ്ഞു


തു​ട​ർ​ഭ​ര​ണം എ​ന്ന നി​ല​യി​ൽ 2016ലെ ​സ​ർ​ക്കാ​രി​ന്‍റെ അ​ത്ര​യും ഒ​ത്തൊ​രു​മ​യും കാ​ര്യ​പ്രാ​പ്തി​യും പ്ര​ക​ടി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യ്ക്കു ക​ഴി​യു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര വ​കു​പ്പ് കു​ത്ത​ഴി​ഞ്ഞ പു​സ്ത​കം പോ​ലെ​യാ​യി. ലോ​ക്ക​പ്പ് മ​ർ​ദ​ന​ങ്ങ​ളും മ​ര​ണ​ങ്ങ​ളും നി​ര​ന്ത​രം പെ​രു​കു​ന്നു. സേ​ന​യി​ലെ ഒ​രു ചെ​റി​യ ന്യൂ​ന​പ​ക്ഷം ഭ​ര​ണ​ത്തെ മോ​ശ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​നു ത​ട​യി​ടാ​ൻ ക​ഴി​യു​ന്നി​ല്ല. സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ൾ. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ സി​പി​എം നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സി​ൽ കു​ടു​ക്കു​ന്നു. നി​ഷ്ക്രി​യ​മാ​യി നി​ൽ​ക്കു​ന്ന ഒ​രു​പ​റ്റം പോ​ലീ​സ് ഭൃ​ത്യ​ന്മാ​ർ ഉ​ള്ള വ​കു​പ്പാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് മാ​റി. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ആ​വ​ശ്യ​ത്തി​നു മ​രു​ന്നും ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഡോ​ക്ട​ർ​മാ​ർ ലീ​വെ​ടു​ത്തു വി​ദേ​ശ​ത്തു പോ​കു​ന്ന​തു പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ന്നു.

മ​ന്ത്രി പ്ര​സാ​ദി​നും വിമ​ർ​ശ​നം


ഹ​രി​ത ട്രി​ബൂ​ണ​ലി​ൽ ബ​ഫ​ർ സോ​ണ്‍ പ​ത്തു കി​ലോ​മീ​റ്റ​റാ​ക്കാ​ൻ പ​രാ​തി ന​ൽ​കി​യ സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​കൂ​ടി​യാ​യ മ​ന്ത്രി പി. ​പ്ര​സാ​ദി​നെ​തി​രെ​യും മു​ൻ പീ​രു​മേ​ട് എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ​ക്കെ​തി​രെ​യും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഇ.​എ​സ്. ബി​ജി​മോ​ൾ രാ​ഷ്‌​ട്രീ​യ സം​ഘ​ട​നാ ധാ​ര​ണ ഇ​ല്ലാ​ത്ത ആ​ളാ​ണെ​ന്നും സ്വ​ന്തം നി​ല​യ്ക്കു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തെ സ​മീ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​തു തി​രു​ത്ത​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കും. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ. ​സ​ലിം​കു​മാ​ർ, മു​ൻ എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: