പ്രശസ്‌ത മാധ്യമപ്രവർത്തകൻ ഗ്രാന്റ്‌ വാള്‍ ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

ദോഹ > പ്രശസ്‌ത മാധ്യമപ്രവർത്തകൻ ഗ്രാന്‍റ് വാൾ (48) ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന – നെതർലാൻഡ്‌സ് ക്വാർട്ടർ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്‌ സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സരത്തിന്‍റെ അധിക സമയത്ത് ലുസൈൽ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്‌സിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിൻബോ ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് ഗ്രാന്റ് വാളിനെ നേരത്തെ തടഞ്ഞിരുന്നു. അൽ റയാനിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ യുഎസ് – വെയിൽസ് മത്സരം കാണാൻ പോകവെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!