രണ്ടു മണി മുതൽ മഴയാ അതും പെരുംമഴ ..

Spread the love
സനിത സജി (അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)

ഇന്നലെ 27/8/22 ശനി ഉച്ച കഴിഞ്ഞ് 2 മണി മുതൽ മഴയാ അതും പെരുംമഴ .. കുറത്തിക്കുടി: – അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ പ്രധാന ഭാഗം മുതുവാൻ സമുദായത്തിൽ പെടുന്ന 360 ൽ അധികം കുടുംബങ്ങൾ ജീവിക്കുന്ന വിദൂര ഗ്രാമം , വഴിയോ മറ്റ് സൗകര്യങ്ങളോ തീർത്തും ഇല്ലാത്ത ശരിക്കും ഒറ്റപ്പെട്ട ഒരു സ്ഥലം.

വഴി നീളെ ആന പിണ്ഡങ്ങൾ വന്യമൃഗങ്ങളുടെ സജീവ സാന്നിദ്ധ്യം പുറമെ വനപാലകരുടെ കരി നിയമങ്ങൾ കൂടി ആകുന്നതോടെ വല്ലാതെ ഒറ്റപ്പെട്ടു പോയ ഗ്രാമം …

രാത്രി 7 മണി മുതൽ പുഴയിൽ വെള്ളം 8 അടിയിലേറെ ഉയർന്നു നിരവധി വീടുകളിലേക്ക് മലവെള്ളം ഇരച്ചെത്തി ഒന്നും എടുത്തോണ്ട് ഓടാൻ ഇല്ലാത്തതു കൊണ്ട് കുറച്ച് ചട്ടിയും കലവും നിറം മങ്ങിയ വസ്ത്രങ്ങളും മാത്രം നഷ്ട്ടമായ സങ്കടങ്ങൾക്ക് ഞങ്ങളുടെ സന്ദർശനം കൊണ്ട് ചെറുതെങ്കിലും വലിയ സന്തോഷം പകർന്നു നൽക്കാൻ കഴിഞ്ഞതിൽ അഭിമാനവും …..

കൂടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചേട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസാരിക്ക, മൂർത്തി ചേട്ടൻ, വാർഡ് മെമ്പർ ലിൻസി ചേച്ചിയും ഉണ്ടായിരുന്നു …

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: