പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു.

Spread the loveഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.


കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: