വൈസ് മെൻ ഇന്റർനാഷണൽ റീജിയണൽ കൗൺസിൽ

Spread the loveവൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയണൽ കൗൺസിൽ കരിമുകളിൽ നടന്നു

കൊച്ചി: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയന്റെ ഒന്നാമത് റീജിയണൽ കൗൺസിൽ യോഗം നടന്നു. കരിമുകൾ ലൗഡോൺസ് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഇന്റർനാഷണൽ കൗൺസിൽ മെമ്പർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് അധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി ബിനോയി പൗലോസ്, റീജിയണൽ ട്രഷറാർ കെ.വി പോൾ, ബുള്ളറ്റിൻ എഡിറ്റർ വൽസല വർഗീസ്, വെബ് മാസ്റ്റർ സുനീഷ് ജോസ്, മെനറ്റ്സ് കോ-ഓർഡിനേറ്റർ രശ്മി വിനോദ്, യൂത്ത് കോ-ഓർഡിനേറ്റർമാരായ ദോയൽ എൽദോ റോയി, ലേയ ജോർജ്, ഇ-ബുള്ളറ്റിൻ എഡിറ്റർ ബി. പവിത്രൻ, 4 മേഖലകളിൽ നിന്നുള്ള ലെഫ്റ്റനന്റ് റീജിയണൽ ഡയറക്ടർമാർ, പത്ത് ഡിസ്ട്രിക്റ്റ് ഗവർണർമാർ
എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

മുൻ ട്രഷറാർ പ്രതീഷ് പോൾ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. പ്രത്യേക ഇ-ബുള്ളറ്റിൻ പ്രകാശനം റീജിയൺ ഡയറക്ടർ നിർവഹിച്ചു. മുൻ ഇൻഡ്യാ ഏരിയാ പ്രസിഡന്റ് എ.റ്റി ജോർജ്,
മുൻ റീജിയണൽ ഡയറക്ടർമാരായ സന്തോഷ് ജോർജ്, അഡ്വ. ബാബു ജോർജ്, ഐ.സി.എം ഇലക്ട് ഐ.സി രാജു, ഇന്റർനാഷണൽ കൗൺസിൽ മുൻ അംഗങ്ങളായ ജോസഫ് കോട്ടൂരാൻ, അഡ്വ. ജോസ് വാളോത്തിൽ, റീജിയണൽ ഡയറക്ടർ ഇലക്ട് സുനിൽ ജോൺ, കെ.റ്റി പോൾ,
കെ. ശിവരാജൻ, ടോമി ചെറുകാട്ട്, ചെറിയാൻ പൂതിക്കോട്ട്, ഷാബു വർഗീസ്, സാജു കുര്യൻ, ഫിലിപ്പ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി ആർ.ഡി: ജോർജ് എം. അമ്പാട്ടിന്റെ അധ്യക്ഷതയിൽ രണ്ടാമത് റീജിയണൽ ഭരണഘടനാ കൗൺസിലും നടന്നു. ഈ വർഷത്തെ റീജിയണൽ കലോത്സവം നവംബറിൽ കോതമംഗലത്ത് നടത്താൽ കൗൺസിൽ തീരുമാനിച്ചതായി റീജിയണൽ മീഡിയാ സെൽ ചെയർമാൻ ബിജു ലോട്ടസ് അറിയിച്ചു.

ചിത്രം – വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയണൽ കൗൺസിൽ യോഗം ഇന്റർനാഷണൽ കൗൺസിൽ മെമ്പർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു
Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: