കള്ളനോട്ടുമായി ഷാര്‍ജയില്‍ എട്ടു പേര്‍ പിടിയില്‍

Spread the love



ഷാര്‍ജയില്‍ കള്ളനോട്ടുമായി എട്ട് പേര്‍ അറസ്റ്റില്‍. കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച ഇവരില്‍ നിന്നും പണം അച്ചടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി ഷാര്‍ജ പൊലീസ് അറിയിച്ചു. അടുത്തിടെ ഷാര്‍ജയില്‍ എത്തിയ ആഫ്രിക്കന്‍ സ്വദേശികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീമിനെ രൂപീകരിച്ച് സംഘാംഗങ്ങളെ പിടികൂടിയതെന്നും ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഒമര്‍ ബുല്‍സൂദ് പറഞ്ഞു. എപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!