വാറ്റു ചാരായ കേന്ദ്രത്തിൽ റെയ്ഡ്;110 ലിറ്റർ കോട കണ്ടെത്തി.. അടിമാലിയിൽ ഒരാളുടെ പേരിൽ കേസ്

Spread the love
110 ലിറ്റർ കോട കണ്ടെത്തി.. ഒരാളുടെ പേരിൽ കേസെടുത്തുഅടിമാലി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് പാർട്ടി വാളറ വനമേഖലയിലെ കുളമാൻ കുഴി കുടിയിൽ നടത്തിയ റെയ്ഡിൽ ഓണത്തിന് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിന് വേണ്ടി പാകമായ110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി..

കുളമാൻ കുഴി കുടിയിലെ താമസക്കാരനായ അണ്ണാച്ചി മകൻ തങ്കനാണ് ഷെഡിൽ കോടസൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ അറിഞ്ഞതായും പ്രതിയെ ഉടൻ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു ..

എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ വി പി സുരേഷ് കുമാർ, പി എച്ച് ഉമ്മർ, കെ കെ സുരേഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ക്ലമൻ്റ് വൈ, ഉണ്ണിക്കൃഷ്ണൻ കെ പി ,നിമിഷ ജയൻ എന്നിവരാണ് പങ്കെടുത്തത്..

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: