ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ മറന്നോ? പണി കിട്ടിയെന്ന് കരുതേണ്ട; ലഭിക്കും ആർബിഐയുടെ രക്ഷാകവചം

Spread the love


Thank you for reading this post, don't forget to subscribe!

മാസത്തില്‍ ശമ്പളം വന്നാല്‍ മാസത്തിലെ വ്യത്യസ്തങ്ങളായ ബില്ലുകളടച്ച് തീര്‍ക്കല്‍ വലിയൊരു ചെലവ് തന്നെയാണ്. വീട്ടു വാടക, വൈദ്യുത ബിൽ, വാട്ടർ ബിൽ, കുട്ടികളുടെ വിവിധ ചെലവുകൾ തുടങ്ങി മാസത്തിൽ പണം പോകുന്ന നിരവധി അടവുകളുണ്ട്. ഇതിനൊപ്പമാണ് ക്രെഡിറ്റ് കാർഡുകൾ. ഒന്നിലധം ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തീയതി മറന്നു പോകാനും ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ മറന്നു പോകാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ ഉയര്‍ന്ന പലിശയില്‍ ആശങ്കപ്പെടുന്നതിന് മുന്‍പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കാം.

ആർബിഐ മാർ​ഗ നിർദ്ദേശം ഇങ്ങനെ

ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പുതിയ നിര്‍ദ്ദേശം പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കല്‍ മുടങ്ങി മൂന്ന് ദിവസത്തിന് ശേഷം മാത്രമെ ലേറ്റ് പേയ്‌മെന്റ് ഫീസ് ഈടാക്കാന്‍ പാടുള്ളൂ. 2022 ഏപ്രില്‍ 21-ന് പുറത്തിറക്കിയ മാസറ്റര്‍ ഡയറക്ഷന്‍- ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡ് ഇഷ്യുന്‍സ് ആന്‍ഡ് കണ്ടക്ട് ഡയറക്ഷന്‍സ് അനുസരിച്ച് ലേറ്റ് പേയ്മെന്റ് ചാര്‍ജുകള്‍, പിഴകള്‍ അല്ലെങ്കില്‍ മറ്റ് അനുബന്ധ ചാര്‍ജുകള്‍ എന്നിവയില്‍ വീഴ്ച വരുത്തുന്ന ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളില്‍ (സിഐസികള്‍) റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

പുതിയ നിര്‍ദേശം വന്നതോടു കൂടി ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് തീയതിക്ക് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവും കുടിശ്ശിക തുടര്‍ന്നാല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ മറന്ന വ്യക്തിക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പിഴയില്ലാതെ തന്നെ ബില്ലടയ്ക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാത്തത് വഴി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും പരിഹരിക്കാം.

ലേറ്റ് ഫീസ് ഈടാക്കുന്നത്

ബിൽ അടയ്ക്കാനുള്ള നിശ്ചിത തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവും ക്രെഡിറ്റ് കാര്‍ഡ് ഉടമ കുടിശിക തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കും. ലേറ്റ് ഫീസ് സാധാരണ തൊട്ടടുത്ത ബില്ലിംഗ് സൈക്കിളിലേക്കു കൂട്ടിചേര്‍ക്കപ്പെടും. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനി എന്നിവരാണ് ആണ് ലേറ്റ് പേയ്‌മെന്റ് ചാര്‍ജ് തീരുമാനിക്കുന്നത്. കുടിശ്ശികയായ തുകയ്ക്ക് അനുസരിച്ച് ലേറ്റ് പെയ്‌മെന്റ് ഫീസ് വരുന്നത്. വലിയ തുക കുടിശ്ശികയായി ഉണ്ടെങ്കില്‍ വലിയ തുക ലേറ്റ് ഫീസായി അടയ്‌ക്കേണ്ടി വരും.

എസ്ബിഐ കാര്‍ഡ് ഈടാക്കുന്ന ലേറ്റ് ഫീസ് എത്രയാണ് എന്ന് നോക്കാം. 500 രൂപയില്‍ കൂടുതലും 1000 രൂപയില്‍ കുറവുമുള്ള തുക കുടിശ്ശിക വരുത്തിയാല്‍ ലേറ്റ് പേയ്‌മെന്റ് ഫീസായി 400 രൂപ ഈടാക്കും, 1,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലുള്ള തുകയ്ക്ക് 750 രൂപയും 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ വരുന്ന തുക കുടിശ്ശിക വരുത്തിയാൽ 950 രൂപയും 50,000 രൂപയില്‍ കൂടുതലുള്ള കുടിശ്ശികയ്ക്ക് 1,300 രൂപയാണ് ലേറ്റ് പേയ്മെന്റ് ഫീസ്.

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലുള്ള പെയ്മെന്റിനുള്ള അവസാന തീയതിൽ നിന്നാണ് കുടിശികയും വൈകിയ പേയ്മെന്റ് ചാര്‍ജുകളും കണക്കാക്കുക. പിഴ പലിശ, ലേറ്റ് പേയ്മെന്റ് ചാര്‍ജ്, മറ്റ് ചാര്‍ജുകള്‍ എന്നിവ നിശ്ചിത തീയതിക്ക് ശേഷമുള്ള കുടിശിക തുകയില്‍ മാത്രമേ ഈടാക്കുകയുള്ളൂ.

ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ മറക്കരുത്

അടിയന്തിര സാമ്പത്തിക പ്രതിസന്ധിയിൽ ഒഴികെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക വെയ്ക്കുന്നത് നല്ലകെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടിശ്ശിക വരുത്തുന്നത് സാമ്പത്തിക പ്രത്യാക്ഷാതങ്ങളുണ്ടാക്കും. കുടിശ്ശികയുള്ള തുക പൂര്‍ണമായും അടച്ചു തീരുന്നതുവരെ ക്രെഡിറ്റ് കാര്‍ഡിലെ പലിശ രഹിത കാലയളവ് നഷ്ടപ്പെടും. പുതിയ വാങ്ങലുകള്‍ക്ക് ചാര്‍ജുകൾ ഈടാക്കുമെന്നും പൈസബസാർ.കോം ഡയറക്ടറും ബിസിനസ് ഹെഡുമായ സച്ചിന്‍ വാസുദേവ പറഞ്ഞു.

ബില്ലടയ്ക്കാത്തത് ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തികയും സ്കോറിനെ ബാധിക്കുകയും ചെയ്യുമെന്ന് BankBazaar.com സിബിഒ പങ്കജ് ബാസൽ പറയുന്നു. ഇത് ഭാവിയിലുള്ള വായ്പയേയും ക്രെഡിറ്റ് കാർഡ് അപേക്ഷകളെയും പ്രതികൂലമായി ബാധിക്കും.

Get Latest News alerts.

Allow Notifications

You have already subscribed

English summary

RBI Introduced New Rule For Credit Card Bill Payment That Safeguard Card Holder; Here’s How

RBI Introduced New Rule For Credit Card Bill Payment That Safeguard Card Holder; Here’s How, Read In Malayalam

Story first published: Monday, December 12, 2022, 14:08 [IST]



Source link

Facebook Comments Box
error: Content is protected !!