കുറഞ്ഞ കാലം കൊണ്ട് ലക്ഷങ്ങൾ കയ്യിലെത്തും; കെഎസ്എഫ്ഇയുടെ ഹ്രസ്വകാല ബിസിനസ് ചിട്ടികളെ പരിചയപ്പെടാം

Spread the love


Thank you for reading this post, don't forget to subscribe!

30 ലക്ഷത്തിന്റെ ചിട്ടി

1 ലക്ഷം രൂപ മാസ അടവുള്ള 30 മാസ കാലയളവുള്ള 30 ലക്ഷത്തിന്റെ ഹ്രസ്വകാല ബിസിനസ് ചിട്ടി ആദ്യം പരിശോധിക്കാം. മാസത്തിൽ 75,000 രൂപയും 1 ലക്ഷം രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിൽ മാസ അടവായി വരുന്നത്.

റെ​ഗുലർ ചിട്ടിയായതിനാൽ കെഎസ്എഫ്ഇയുടെ ഫോര്‍മാന്‍സ് കമ്മീഷന്‍ അടക്കം 30 ശതമാനം കുറവില്‍ ചിട്ടി വിളിക്കാൻ സാധിക്കും. പരമാവധി 9 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിലാണ് 75,000 രൂപ അടയ്ക്കേണ്ടത്. 

Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം 

ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ആകെ ലാഭ വിഹിതം 2.50 ലക്ഷം രൂപയാണ്. 27.50 ലക്ഷം രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. 3-4 മാസം വരെയാണ് ചിട്ടിയിൽ നറുക്കുണ്ടാവുക. തുടർന്നുള്ള മാസങ്ങളിൽ ചിട്ടി ലേലം ആരംഭിക്കും. സാധാരണ ​ഗതിയിൽ 23- 25 ലക്ഷം രൂപയ്ക്കാണ് ചിട്ടി ലേലത്തിൽ പോകാൻ സാധ്യത. പെട്ടന്ന് 25 ലക്ഷത്തോളം തുക ആവശ്യം വരുന്ന, മാസത്തിൽ 1 ലക്ഷം രൂപ വരെ അടയ്ക്കാൻ സാധിക്കുന്നവർക്ക് അനുയോജ്യമായ ചിട്ടിയാണിത്. 

1 കോടിയുടെ ചിട്ടി

മറ്റൊരു ഹ്രസ്വകാല ബിസിനസ് ചിട്ടിയാണ് 2.50 ലക്ഷം രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ ചിട്ടി. 40 പേര്‍ക്ക് ചേരാന്‍ സാധിക്കുന്ന ചിട്ടിയാണിത്. പരമാവധി 2.50 ലക്ഷം രൂപ മാസ അടവ് വരുന്ന ചിട്ടിയിൽ 30 ശതമാനം ലേല കിഴിവിൽ പോകുമ്പോൾ 1,87,500 രൂപയാണ് അടയ്ക്കേണ്ടത്.

4 മാസം മുതൽ 5 മാസം വരെയാണ് പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ താഴ്ന്ന് പോകാന്‍ സാധ്യതയുള്ളൂ. ഈ ചിട്ടിയിൽ നിന്ന് 4-5 ലക്ഷത്തിന് ഇടയിലുള്ള തുകയാണ് ലേല കിഴിവ് പ്രതീക്ഷിക്കുന്നത്.

ജാമ്യം നിർബന്ധനം

വലിയ തുകയുടെ ചിട്ടിയായതിനാൽ വസ്തു ജാമ്യം വെച്ചാണ് ചിട്ടി ലേലത്തിൽ പിടിക്കാൻ സാധിക്കുക. ഒന്നോ ഒന്നിലധികം ജാമ്യങ്ങളോ ചേർത്തും ചിട്ടി തുക നേടിയെടുക്കാം. ഏത് ചിട്ടിയായാലും ചേരുന്നതിന് മുൻപ് കൃത്യമായ ജാമ്യ വ്യവസ്ഥകൾ മനസിലാക്കണം. ജാമ്യങ്ങൾ കെഎസ്എഫ്ഇ ശാഖ മാനേജറെ കണ്ട് വെരിഫൈ ചെയ്ത് ചിട്ടി തുക പിൻവലിക്കാൻ ഈ ജാമ്യം മതിയാകുമെന്ന് ഉറപ്പിച്ച ശേഷം ചിട്ടി ചേരുന്നതാണ് ഉചിതം. 

എവിടെ കിട്ടും ഈ ചിട്ടികൾ

ഓരോ ശാഖയിലും ലഭിക്കുന്ന ചിട്ടികളുടെ വിവരങ്ങൾ കെഎസ്എഫ്ഇ വൈബ്സൈറ്റിൽ ലഭ്യമാകും. ഈ വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി പണമടച്ച് ആവശ്യമായ ചിട്ടികളിൽ ചേരാം. കേരളത്തിലെ ഏത് ജില്ലയിലെ ശാഖയിലെ ചിട്ടിയും ചേരാൻ സാധിക്കും.

ksfeonline.com എന്ന വെബ്സൈറ്റിലെ ന്യൂ ചിട്സ് എന്ന ഭാ​ഗത്ത് ജില്ലയും ശാഖ വിവരങ്ങളും നൽകിയാൽ ഓരോ ശാഖയിലും ലഭ്യമായ ചിട്ടികളുടെ വിവരങ്ങൾ ലഭിക്കും. 30 ലക്ഷത്തിന്റെ ബിസിനസ് ചിട്ടി കെഎസ്എഫ്ഇ തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് ആരംഭിക്കുന്നത്.



Source link

Facebook Comments Box
error: Content is protected !!