അളവ് തൂക്ക ക്രമക്കേട്: 15 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി

Spread the love

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്‍റെ പരിശോധന ജില്ലയിൽ ശക്തമാക്കി. ഏഴു വരെ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും. രണ്ട് ദിവസത്തിനുള്ളിൽ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുകയും 37,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അളവ് തൂക്ക നിയമങ്ങൾ ലംഘിച്ചു യഥാസമയം മുദ്രപതിപ്പിക്കാതെയും കൃത്യത ഉറപ്പുവരുത്താതെയുമുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയ 10 വ്യാപാരസ്ഥാപങ്ങൾക്കെതിരെയും രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വിൽപന നടത്തിയ രണ്ട് വ്യാപാര സ്ഥാപങ്ങൾക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.


സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, തുണിക്കടകൾ എന്നിവ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ നിർദ്ദിഷ്ട നിയമാനുസൃത പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകളിൽ വിൽപന നടത്തിയതും പായ്ക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തിയ മൂന്നു വ്യാപാര സ്ഥാപങ്ങൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു.
പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളർ എസ്. ഷെയ്ക് ഷിബു അറിയിച്ചു. പരിശോധനകൾക്ക് അസിസ്റ്റന്‍റ് കണ്‍ട്രോളർ ഷിന്‍റോ എബ്രാഹം, ഇൻസ്പെക്ടർമാരായ എൽദോ ജോർജ്, യു.വി. വിപിൻ എന്നിവർ നേതൃത്വം നൽകി.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: