ഇക്കാനഗറിലെ ഭൂമിയിൽ വൈദ്യുതി ബോർഡിന്‍റെ ഉടമസ്ഥാവകാശവാദം ഹൈക്കോടതി തള്ളി

Spread the love

ഇക്കാനഗറിലെ ഭൂമിയിൽ വൈദ്യുതി ബോർഡിന്‍റെ ഉടമസ്ഥാവകാശവാദം ഹൈക്കോടതി തള്ളി.ദേവികുളം താലൂക്കിൽ ഉൾപ്പെട്ട കെഡിഎച്ച് വില്ലേജിലെ സർവേ നന്പർ 843ൽ ഉൾപ്പെട്ട മൂന്നാർ ഇക്കാനഗറിലെ 27 ഏക്കറോളം സ്ഥലത്തിന്‍റെ വൈദ്യുതി ബോർഡിന്‍റെ ഉടമസ്ഥാവകാശ വാദം ഹൈക്കോടതി തള്ളി.

82 വർഷത്തെ നിയമപ്പോരാട്ടത്തിൽ ഭൂമിയുടെ കൈവശക്കാർക്ക് വിജയം.
ഇക്കാനഗറിലെ 27 ഏക്കർ സ്ഥലം തങ്ങളുടേതാണെന്നായിരുന്നു വൈദ്യുതി ബോർഡിന്‍റെ വാദം. അഞ്ചു തലമുറകളായി ഈ ഭൂമിയിൽ താമസിച്ചുവന്നിരുന്നവർ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് 82 വർഷമായി വൈദ്യുതി ബോർഡുമായി നിയമയുദ്ധത്തിലായിരുന്നു.
ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ വൈദ്യുതി ബോർഡിനാകാതെവന്നതോടെ ജസ്റ്റീസ് അമിത് റവാളിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ച് വൈദ്യുതി ബോർഡിന്‍റെ അവകാശവാദം തള്ളുകയായിരുന്നു.


വിവാദമായ സർവേ നന്പർ 843ൽ ആകെ ഭൂമിയുടെ വിസ്തീർണം 16.55 ഏക്കറാണെന്നിരിക്കെയാണ് കെ എസ്ഇബി 27 ഏക്കർ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നത്. ഈ 27 ഏക്കർ ഭൂമിക്ക് വേലി നിർമിക്കുവാൻ ഒന്നര കോടി രൂപ ചെലവഴിച്ചതും വിവാദമായിരുന്നു.
82 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ ഉണ്ടായ കോടതി വിധി ഭൂമിയുടെ അവകാശികൾ ഭൂമിയുടെ കൈവശക്കാരാണെന്ന് തെളിയിക്കുന്നതാണെന്ന് ഇക്കാനഗർ നിവാസികൾ പറയുന്നു. കോടതിയിൽ കേസ് നിലനിന്നിരുന്നതിനാൽ ഇക്കാനഗർ നിവാസികൾക്ക് വൈദ്യുതി, വെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിച്ചിരിക്കുകയായിരുന്നു.

കോടതി വിധി വന്നതോടെ ഇക്കാനഗർ നിവാസികളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് ഭാവിപദ്ധതികൾ ആസൂത്രണം ചെയ്തു. സർവേ നന്പർ 843 ലെ ഭൂമി കെ എസ്ഇബിയുടേതല്ലെന്ന് കോടതി വിധിച്ചതോടെ ഇവിടെ കഴിയുന്നവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇക്കാനഗർ സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: