അതിഥി തൊഴിലാളികളെ യൂണിയൻ തൊഴിലാളികൾ മർദിച്ചതായി പരാതി.

Spread the love

അടിമാലി : കടയിൽ ഗ്ലാസ് ഇറക്കുന്നതിനിടെ തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികളെ അടിമാലിയിലെ യൂണിയൻ തൊഴിലാളികൾ മർദിച്ചതായി പരാതി. ടൗണിലെ ഐ.എൻ.ടി.യു.സി. തൊഴിലാളികളാണ് തങ്ങളെ മർദിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പോലീസിൽ മൊഴി നൽകി.

മർദനത്തിൽ പരിക്കേറ്റ പ്രദീപ് മഹന്ത (32), നാരദ് ബർമൻ (28), സുഖ് ലാൽ സിൻഹ (37) എന്നിവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുനേരം നാല് മണിയോടെ അടിമാലി മിനിപ്പടിക്ക്‌ സമീപമുള്ള ഗ്ലാസ് മൊത്ത വ്യാപാരക്കടയിലായിരുന്നു സംഭവം.

കടയിൽ വന്ന അഞ്ച്‌ ഗ്ലാസുകൾ ഇറക്കി വെയ്ക്കുന്നതിനായി തൊഴിലാളികൾ 5000 രൂപ ആവശ്യപ്പെട്ടതായി കട ഉടമ പറഞ്ഞു. ഈ തുക കൂടുതലാണെന്ന് കട ഉടമ പറഞ്ഞു. ഇതോടെ തൊഴിലാളികൾ പോയി. ഇതിന് ശേഷം കടയിലെ അതിഥി തൊഴിലളികൾ ഗ്ലാസ് ഇറക്കിയതാണ് യൂണിയൻ തൊഴിലാളികളെ പ്രകോപിതരാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ യൂണിയൻ തൊഴിലാളികൾക്കെതിരേ കേസെടുക്കുമെന്ന് അടിമാലി എസ്.എച്ച്.ഒ. പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: