ഇടുക്കി മാങ്കുളത്ത് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്;പുലിയെ തല്ലിക്കൊന്നു – VIDEO

Spread the love

മാങ്കുളം റേഞ്ചോഫീസ് പരിധിയിലെ ചിക്കണംകുടിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ അടിയേറ്റ് പുലി ചത്തു. ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് പരിക്കേറ്റത്. ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലിയുടെ ജഡത്തിന്റെ തല തകര്‍ന്ന നിലയിലാണ്. കണ്ണിന്റെ ഭാഗത്തേറ്റ അടിയിലാണ് പുലി ചത്തതെന്ന് കരുതുന്നു. പ്രദേശത്തേക്ക് വനപാലകര്‍ തിരിച്ചിട്ടുണ്ട്.

കുറച്ചു നാളുകളായി മാങ്കുളം മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ ചത്തിരുന്നു. കൂടാതെ ജനങ്ങളും ഭീതിയോടേയാണ് കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പുലിക്ക് കെണിയൊരുക്കി വനപാലകര്‍ സ്ഥലത്തുണ്ടായിരുന്നു. കൂടാതെ വെറ്റിനറി വിഭാഗം പുലിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടേയാണ് പുലി പ്രദേശവാസിയെ അക്രമിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: