മിക്‌സഡ്‌ ഹോസ്റ്റലും ബെഞ്ചും , പരിഗണനയിലില്ല ; പാഠ്യപദ്ധതി പരിഷ്കരണം ജനാഭിപ്രായം പരിഗണിച്ച്

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ചില തീവ്രവാദശക്തികൾ മുതലെടുപ്പിന്‌ ശ്രമിക്കുകയാണ്‌. പരിഷ്‌കരണം സംബന്ധിച്ച്‌ ജനകീയാഭിപ്രായ രൂപീകരണത്തിന്‌ പുറത്തിറക്കിയ ചർച്ചാകുറിപ്പിനെപ്പറ്റി സർക്കാർ ആലോചിക്കാത്ത കാര്യങ്ങളാണ്‌ പ്രചരിപ്പിക്കുന്നത്‌.

മിക്‌സഡ്‌ ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത്‌ സ്‌കൂളുകളിലാണ്‌. സമയമാറ്റത്തിലും തീരുമാനമായിട്ടില്ല. മതനിഷേധം സർക്കാർ നിലപാടല്ല, മതപഠനം നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനങ്ങൾ, ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്‌ വികസിപ്പിക്കുകയാണ്‌. ജനാധിപത്യം, മതനിരപേക്ഷത ഉൾപ്പെടെ ഭരണഘടനാ ദർശനങ്ങളെ തിരസ്‌കരിക്കുന്നതാണ്‌ ദേശീയനയം. ഇതുകൂടി പരിഗണിച്ചാണ്‌ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ ആസൂത്രണം.

സുതാര്യവും ജനാധിപത്യപരവുമായുമുള്ള പരിഷ്കരണത്തിന്‌ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച 26 ഫോക്കസ് ഗ്രൂപ്പ്‌ നിലപാട്‌ രേഖ തയ്യാറാക്കുകയാണ്‌. സ്‌കൂൾതലംമുതൽ വിപുലമായ ജനകീയ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്‌. -ഈ ചർച്ചയ്‌ക്കുള്ള സൂചകങ്ങളാണ്‌ എസ്‌സിഇആർടിയുടെ ‘പാഠ്യപദ്ധതി ചട്ടക്കൂടുകൾ’ കൈപ്പുസ്‌തകത്തിലുള്ളത്. അതിൽ എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ  സുതാര്യസംവിധാനമുണ്ട്‌. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽനിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരുകുട്ടിയെയും മാറ്റിനിർത്താൻ പാടില്ലെന്ന ആശയമാണ് ജനകീയ ചർച്ചയ്‌ക്കായി മുന്നോട്ടുവച്ചത്.

കുറിപ്പിലുള്ളതുപോലെ ജെൻഡർ സാമൂഹ്യനിർമിതിയാണെന്നും സെക്‌സ്‌ അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. ജെൻഡർ ന്യൂട്രൽ ആശയങ്ങൾവഴി  സ്ത്രീകൾക്ക് നൽകിവരുന്ന സവിശേഷ പരിഗണന ഇല്ലാതാകില്ല.  സ്‌കൂൾ സമയമാറ്റം സംബന്ധിച്ച കുറിപ്പിലെ ചോദ്യം പൊതുസമൂഹത്തിന്റെ അഭിപ്രായം ആരായാനാണ്‌.  മതനിരപേക്ഷത, ജനാധിപത്യം എന്നിവ പാഠ്യപദ്ധതിയിൽ പുലരണമെന്നതിൽ അഭിപ്രായവ്യത്യാസങ്ങൾക്കിടയില്ല. ബഹുസ്വരതയെ അംഗീകരിക്കുന്നതായിരിക്കും സർക്കാർ നയമെന്നും എൻ ഷംസുദ്ദീന്റെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!