‘എന്റെ വീട്ടിലെ ആൺകുട്ടി ഞാനാണ്, അതുകൊണ്ട് അവളെപ്പോലെ എനിക്കും ടെൻഷനായിരുന്നു’; അനുഭവം പറഞ്ഞ് ആലീസ്

Spread the love


Thank you for reading this post, don't forget to subscribe!

എന്നാൽ മണ്ഡപം മുഴുവൻ വീഡിയോ പകർത്താനെത്തിയവരെ കൊണ്ട് നിറഞ്ഞതിനാൽ ചടങ്ങ് ക്ഷണിച്ചെത്തിയ ആളുകൾക്ക് കാണാൻ സാധിച്ചില്ല. അതിനാൽ തന്നെ ​ഗൗരി ഇടയ്ക്കൊക്കെ മണ്ഡപത്തിൽ ഇരിക്കുമ്പോൾ തന്നെ കുറച്ച് മാറി നിന്ന് വീഡിയോ എടുക്കാൻ യുട്യൂബ് ചാനലുകാരോട് ആവശ്യപ്പട്ടിരുന്നു.

​ഗൗരി അത്തരത്തിൽ സംസാരിച്ച വീ‍ഡിയോ വൈറലായതോടെ പിന്നീട് ​ഗൗരിക്ക് നേരെ സോഷ്യൽമീഡിയ തിരിഞ്ഞു. ​നടി ​ഗൗരിക്ക് അഹങ്കാരമാണെന്ന തരത്തിൽ വരെ സംസാരം വന്നിരുന്നു.

ഇപ്പോഴിത ​ഗൗരിക്ക് നേരെ നടന്ന സൈബർ അറ്റാക്കിൽ പ്രതിഷേധിച്ച് വിവാഹത്തിൽ പങ്കെടുത്ത സീരിയൽ താരം ആലീസ് ക്രിസ്റ്റി വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ‘​ഒരാളുടെ ഏറ്റവും നല്ല ദിവസത്തെ ഏത്രത്തോളം മോശമായി ചിത്രീകരിക്കാമോ അതിൽ എത്രത്തോളം നെ​ഗറ്റീവ് പറയാമോ അതെല്ലാം ​​ഗൗരിയുടെ കാര്യത്തിൽ സോഷ്യൽമീഡിയ ചെയ്തു.’

‘ഗൗരിയെ നാ​ഗവല്ലിയെന്ന് വരെ വിളിച്ചു. യുട്യൂബിലൂടെ റീൽസും മറ്റും കണ്ടാണ് പലരും ​ഗൗരിയെ വിമർശിച്ചത്. പക്ഷെ ഞാൻ ​ഗൗരിയുടെ വിവാഹത്തിൽ പോയി പങ്കെടുത്തയാളാണ്.’

Also Read: ‘ഇതെപ്പോൾ സംഭവിച്ചു….’; ആശുപത്രി കിടക്കയിൽ നിന്നും കൈകുഞ്ഞിനൊപ്പം മഞ്ജു പത്രോസ്, അത്ഭുതം മാറാതെ ആരാധകർ! ​

‘അതുകൊണ്ട് തന്നെ ​ഗൗരി എന്തുകൊണ്ടാണ് മീഡിയക്കാരോട് മാറി നിൽക്കാൻ പറഞ്ഞതെന്ന് എനിക്കും അവിടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കും മനസിലാകും. മീഡിയക്കാരെ കുറ്റം പറയുകയല്ല ഞാൻ. പക്ഷെ അവർ ​ഗൗരിയുടെ അവസ്ഥ മനസിലാക്കി പെരുമാറണമായിരുന്നുവെന്ന് തോന്നി.’

‘എന്റെ വിവാഹ ദിവസവും ഒരുപാട് പേർ വീഡിയോ കവർ ചെയ്യാൻ വന്നിരുന്നു. അന്ന് പക്ഷെ പള്ളീലച്ഛൻ അവരെയൊന്നും പള്ളിക്കുള്ളിൽ കയറി വിവാഹം കവർ ചെയ്യാൻ സമ്മതിച്ചില്ല. അന്ന് അച്ഛൻ അങ്ങനെ പറഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു.’

‘പക്ഷെ പിന്നീട് എനിക്ക് മനസിലായി അച്ഛന്റെ തീരുമാനമായിരുന്നു ശരിയെന്ന്. അതുകൊണ്ടാണ് അന്ന് പള്ളിയിൽ നടന്ന ചടങ്ങുകൾ ആളുകൾക്ക് കൃത്യമായി കാണാൻ സാധിച്ചത്. ​അതുകൊണ്ട‍് തന്നെ ആരും ​ഗൗരിയെ കാര്യം കാര്യമില്ലാതെ കുത്തി നോവിക്കരുത്. ​ഗൗരി വിവാഹത്തിന് അതീവ സുന്ദരിയായിരുന്നു.’

‘നിങ്ങൾക്ക് ഇഷ്ടപ്പെടാതിരുന്നത് ഫോട്ടോയിലും വീഡിയോയിലും കണ്ടത് കൊണ്ടാവാം. ​ഗൗരിക്ക് അച്ഛനും അമ്മയുമെല്ലാമുണ്ട്. അവർ രണ്ട് പെൺകുട്ടികളാണ്. എന്റെ വീട്ടിലും രണ്ട് പെൺകുട്ടികളാണ്. എന്റെ വീട്ടിലെ ആൺകുട്ടി ഞാനാണ്. എന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് അറേഞ്ച് ചെയ്തത്.’

‘അതുപോലെ അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതെ ​​ഗൗരി തന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. അത് പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ്. വിവാഹത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന ടെൻഷനിൽ ചിലപ്പോൾ നാണം കുണുങ്ങിയിരിക്കാൻ പെണ്ണിന് സാധിക്കില്ല.’

‘എല്ലാ കാര്യങ്ങളും സുഖമമായി നടക്കുന്നുണ്ടോയെന്ന ടെൻഷനായിരിക്കും. അതെ ടെൻഷൻ ഞാനും അനുഭവിച്ചിട്ടുണ്ട്. ​ഗൗരിയെ കുറ്റപ്പെടുത്തുന്നവർ കാര്യങ്ങൾ മനസിലാക്കിയ ശേഷം മോശം കമന്റുകൾ ചെയ്യുക’ ആലീസ് ക്രിസ്റ്റി പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!