World Test Championship: പാകിസ്താന്‍ പുറത്ത്, ഇന്ത്യക്ക് എങ്ങനെ ഫൈനലിലെത്താം? അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

ആദ്യം ബംഗ്ലാദേശ് കടമ്പ

ഇന്ത്യക്ക് മുന്നില്‍ ശേഷിക്കുന്നത് ആറ് ടെസ്റ്റുകളാണ്. ഇതില്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശിനെതിരേയാണ്. ബംഗ്ലാദേശിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരം ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഈ പരമ്പര സ്വന്തമാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഇതുവരെ ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ ഇന്ത്യക്ക് എളുപ്പമാവില്ല.

Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

ഓസ്‌ട്രേലിയന്‍ പരമ്പര കാത്തിരിക്കുന്നു

ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യക്ക് വിജയ സാധ്യത നല്‍കാമെങ്കിലും ഇന്ത്യക്ക് മുന്നിലുള്ള അടുത്ത കടമ്പ ഓസ്‌ട്രേലിയയുടേതാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഓസീസ് കരുത്തരുടെ നിരയാണ്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. എന്നാല്‍ ഈ പരമ്പര നേടാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവില്ല.

ഇന്ത്യ ഫൈനലിലെത്താന്‍ എന്ത് ചെയ്യണം?

ഇന്ത്യക്ക് ഫൈനലിലെത്താന്‍ എന്താണ് വേണ്ടത്. ആറ് മത്സരങ്ങള്‍ ഇന്ത്യക്ക് ശേഷിക്കുമ്പോള്‍ ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും ഇന്ത്യക്ക് ജയം നേടിയെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാവില്ല. ഇതിനിടെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയും വരുന്നുണ്ട്. ഇതില്‍ ഒരു ടീമിന് സ്വാഭാവികമായും പോയിന്റ് കുറയും. ഇതും ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് കൂടുതല്‍ കരുത്ത് പകരും. ഇതില്‍ ഏറ്റവും പ്രധാനം വരാനിരിക്കുന്ന പരമ്പരകള്‍ ഇന്ത്യ ജയിക്കുകയെന്നതാണ്. വൈറ്റ് വാഷ് നടത്താന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

നിലവിലെ പോയിന്റ് നില ഇങ്ങനെ

നിലവിലെ പോയിന്റ് നില പ്രകാരം ഓസ്‌ട്രേലിയയാണ് തലപ്പത്ത്. 108 പോയിന്റുകളാണ് കംഗാരുക്കള്‍ക്കുള്ളത്. എട്ട് മത്സരത്തിലും ഓസീസ് ജയിച്ചപ്പോള്‍ തോറ്റത് ഒരു തവണ മാത്രം. മൂന്ന് മത്സരം സമനിലയായി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കുള്ളത് 72 പോയിന്റാണ്. 6 ജയവും നാല് തോല്‍വിയും ഇതില്‍ ഉള്‍പ്പെടും. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 64 പോയിന്റാണുള്ളത്. 5 ജയവും 4 തോല്‍വിയും 1 സമനിലയുമാണ് ശ്രീലങ്കയുടെ പേരിലുള്ളത്. ഇന്ത്യ നാലാം സ്ഥാനത്താണ്. 75 പോയിന്റുകളുള്ള ഇന്ത്യ 6 ജയം നേടിയപ്പോള്‍ നാല് മത്സരം തോറ്റു. 2 മത്സരം സമനിലയായി. നിലവിലെ ചാമ്പ്യന്മാരായ ന്യൂസീലന്‍ഡിന് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാനാവില്ലെന്നുറപ്പ്.

Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഇന്ത്യക്ക് കിരീടം കടുപ്പം

നിലവിലെ ഫോമില്‍ ഇന്ത്യക്ക് കപ്പിലേക്കെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. പരിക്കും സമീപകാലത്തെ താരങ്ങളുടെ ഫോമും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ല. രോഹിത് ശര്‍മക്ക് ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തിലേക്കെത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് കപ്പിലേക്കെത്താമെന്ന പ്രതീക്ഷ അധികമില്ലെന്ന് തന്നെ വിലയിരുത്താം.



Source by [author_name]

Facebook Comments Box
error: Content is protected !!