ചൈനീസ് സംഘം യുഎഇ സന്ദർശിച്ചു

Spread the loveഅബുദാബി> ചൈനയിലെ ഉന്നതല സംഘം യു എ ഇ യിൽ സന്ദർശനത്തിന് എത്തി. ചൈനയുടെ വൈസ് പ്രീമിയർ ഹു ചുൻ ഹുവ  നേതൃത്വം നൽകുന്ന സംഘത്തെ അബുദാബിയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷേക്ക് മൻസൂർ ബിൻ സായിദ് അൽ നഹിയാൻ സ്വീകരിച്ചു.

ചൈന യുഎഇ വ്യാപാര വളർച്ച ലക്ഷ്യമിട്ടുകൊണ്ടാണ് സംഘം യുഎഇയിൽ എത്തിയത്. സർക്കാർ മേഖലയുമായും സ്വകാര്യ മേഖലയുമായുള്ള സഹകരണം ഉറപ്പാക്കി ചൈനയുടെ വ്യാപാര വളർച്ചയാണ് സന്ദർശനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. യുഎഇ വ്യവസായ സാങ്കേതിക വകുപ്പ് മന്ത്രി ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബിർ, യുഎഇയിലെ ചൈനീസ് അംബാസിഡർ ഷാങ് യിമിംഗ് എന്നിവരെ കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!