10 വർഷത്തിനുള്ളിൽ 50 -ലേറെ ജീവനുകൾ പൊലിഞ്ഞു; മനസലിയാതെ വനപാലകരുടെ പിടിവാശി

Spread the love

അപകടത്തിൽ എത്ര ജീവനുകൾ പൊലിഞ്ഞാലും മനസ് അലിയാത്ത ചില ഫോറസ്റ്റ് ഉദ്യേഗസ്ഥർ ഇടുക്കിയുടെ മണ്ണിന് ശാപമായി മാറുകയാണ്.അടിമാലിക്കു സമീപം കൊച്ചി- ധനുഷ് ദേശീയ പാതയിൽ അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും നിരവധി പേരാണ് . ഇന്നലെ രാവിലെ ചാക്കോച്ചി വളവിൽ കെ.എസ് ആർ ടി സി ബസ് മറിഞ്ഞ് കുളമാംക്കുഴി സ്വദേശി പാലക്കൽ സജീവ് ജോസഫ് മരിച്ചത് അവസാനത്തെ സംഭവം 2002 യിൽ ഈ സ്ഥലത്ത് വച്ച് സ്വകാര്യ ബസ് മറിഞ്ഞ് 5 പേരുടെ ജീവൻ പൊലിഞ്ഞു.

10 വർഷത്തിലുള്ളിൽ ഏകദേശം 50 പേരുടെയെങ്കിലും ജീവൻ പൊലിഞ്ഞു പോയി 10 യോളം പേർക്ക് ഗുരുതരസ്ഥത വീട്ടിൽ നിന്നും പുറത്ത് ഇറങ്ങി നടക്കാൻ പോലും കഴിയാതവസ്ഥയിൽ വീട്ടികളിൽ നരകജീവിതം അനുഭവിക്കുന്നു . ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനസ്സ് മത്രം അലിഞ്ഞിട്ടിയെന്ന് നാട്ടുകാർ പറയുന്നു.കൊച്ചി-ധനുഷ് കോടി ദേശീപാത ഉണ്ടായതുശേഷം ദേശീ പാതയുടെ നിലവാരത്തിൽ ഉയർത്താൻ സർക്കാരുകൾ കോടികൾ അനുവദിച്ചപ്പോഴും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീതി കുടുന്നതിനും മരങ്ങൾ മുറിച്ചുമാറ്റുന്നതിനും അനുവാദിക്കാതെ വന്നതോടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതെ പോയി.

സമീപകാലത്ത് കേന്ദ്ര സർക്കാർ ദേശീപാത വികസന ഇന്ത്യയിൽ വിവിധ ഹൈവോകളുടെ വികസനത്തിന് ഫണ്ടുകൾ അനുവദിച്ച് റോഡുകൾ പണി പൂർത്തികരിച്ചുവെങ്കിലും. ഈ ദേശീയ പാതയുടെ വികസന മാത്രമാണ് ദേശീയ പാതയുടെ നിലവാരത്തിൽ ഉയർത്താൽ കഴിഞ്ഞിട്ടില്ലെന്ന് ജനപ്രതിധികൾ പറയുന്നത് . മഴക്കാലത്ത് ശക്തമായ മഴ പെയ്യുമ്പോൾ വൻമരങ്ങൾ കടപുഴകി വീഴുന്ന് ഗതാഗത തടസ്റ്റം ഉണ്ടാക്കുമ്പോഴും റോഡിനെ വീതിയില്ലാതു കൊണ്ട് മണിക്കുറുയോളം ഗതാഗതം കുറുക്ക് ഉണ്ടാക്കാറുണ്ട് . ജില്ലാ കോടി മുതൽ മുൻസിഫിൽ കോടതി വരെ ഉത്തരവുകൾ ഇറക്കിയെങ്കിലും ഇത് ഞങ്ങൾക്ക് കുഴപ്പമില്ലെയെന്നും മട്ടിലാണ് ഫോറസ്റ്റ് ഉദ്യോസ്ഥർ .

കൊച്ചി – ധനുഷ് കോടി ദേശിയ പാതയിൽ വീതി കുടി റോഡിൻ്റെ ഇരുവശത്തും അപകടസ്ഥതയിൽ നിൽകുന്ന മരം മുറിച്ചുമാറ്റി ദേശീ പാതയുടെ നിലവാരത്തിൽ ഉയർത്തിയില്ലെങ്കിൽ വൻ ദുരന്തം ഇനിയും ഉണ്ടാക്കും . ഏഷ്യയിൽ തന്നെ എറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന മുന്നാറിൻ്റെ കവാടമാണ് നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗം കാലുങ്കുകളുടെ കാലപ്പഴക്കവും റോഡിൻ്റെ ഇരുവശത്തും ഇല്ലാത്തതും വീതിയില്ലാതുമാണ് അപകടങ്ങൾ ഉണ്ടാക്കാൻ കാരണം . പല വനനിയമങ്ങൾ പറഞ്ഞ് ദേശീയ പാത വികസനത്തിനെ തടസ്സം നിൽകാതെ . ഫോറസ്റ്റ് ഉദ്യോഗസ്ഥർ റോഡ് വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണം .ഇല്ലെങ്കിൽ വൻ പ്രക്ഷേപങ്ങൾ സംഘടിപ്പിക്കുമെന്നും ജനപ്രതിധികളും നാട്ടുകാരും പറഞ്ഞുരാജഭരണകാലത്ത് തന്നെ റോഡിനായി 30 മീറ്റർ (100 അടി) വിതിയിൽ കേന്ദ്ര സംസ്ഥാന രൂപികരണത്തിന് മുമ്പ് തന്നെ മാറ്റി ഇട്ടിരിക്കുന്ന സ്ഥലമാണിത്. ഈ അളവുകൾക്കുള്ളിൽ ദേശീയ പാത അധീനതിൽ പോലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പ് അനുമതി നിഷേധിക്കുന്ന പ്രവണത ആണ് ഉള്ളത്. ഈ വനമേഘലയിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ ഇപ്പോൾ റോഡിന് നടുവിൽ ആണ്. ഇത് വെട്ടിമാറ്റാത്തത് മൂലം അവിടെ റാറിങ്ങ് പൂർത്തിയാക്കിയിട്ടില്ല. ഇന്ന് അപകടം നടന്ന ചാക്കോച്ചി വളവിന് സമീപം പോലും ഇത്തരം നിർമിതികൾ ഉണ്ട്. ദേശീയപാതയുടെ ഭൂമിയിൽ പോലും വനം വകുപ്പ് നടത്തുന്ന ഈ കടും പിടുത്തം നിരവധി ജീവനുകൾ ആണ് നഷ്ടപ്പെടുത്തിയത്. നേര്യമംഗലം വനമേഘലയിലെ റോഡിലേക്ക് അപകടകരമായി നിൽക്കുന്ന വ്യക്ഷങ്ങൾ വെട്ടിമാറ്റാൻ ജനപ്രധിനിധികളും ജില്ലാ ഭരണകൂടവും കൂട്ടായി തയാറാക്കിയ ലിസ്റ്റ് ഇവിടെ വനം വകുപ്പിൻ്റെ കൈയ്യിലിരുന്ന് പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നു.

എല്ലാ വർഷവും അതിൽ പലതും ഹൈവേയിലും അതിലെ പോകുന്ന വാഹനങ്ങളുടെ പുറത്തും വീഴുന്നു. വനം വകുപ്പാകട്ടെ ഇതൊന്നും കണ്ട ഭാവം ഇല്ലാതെ ഉറക്കം നടിക്കുന്നു. മരം വീണും വാഹനം കൊക്കയിൽ വീണും മരിക്കാൻ ഇനിയും ആളുകൾ ഉണ്ട്. സ്വന്തം കുടുബത്തിലെ ആരെങ്കിലും മരിക്കുന്നത് വരെ ഇതൊന്നും നമ്മളെ ബാധിക്കില്ല അത് കൊണ്ട് മിണ്ടാതെ ഉറങ്ങാം അതുമല്ലെങ്കിൽ ഉറക്കം നടിക്കാം മിണ്ടിയാൽ ആകെ പൊല്ലാപ്പ് ആവും.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: