പഞ്ചായത്തംഗം ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA വെച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

പഞ്ചായത്തംഗം ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA വെച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽഇടുക്കി വണ്ടൻമേട്ടിൽ മുൻ പഞ്ചായത്ത് അംഗം പ്രതിയായ എം ഡി എം എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നോബിൾ നോർബെർട്ട് ആണ് അറസ്റ്റിലായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ഇയാളെ വണ്ടൻമേട് പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിൽ ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിന്റെ തുടർ അന്വേഷണത്തിലാണ് തിരുവനന്തപുരം പുത്തൻതോപ്പ് ലൗലാൻഡ് ഹൗസിൽ നോബിൾ അറസ്റ്റിലായത്.


നിലവിൽ പത്തു പ്രതികളെയാണ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബെംഗളൂരുവിൽ നിന്നും എം ഡി എം എ കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്ന ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണ് അറസ്റ്റിലായ നോബിൾ. പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ നോബിൾ 2017 മുതൽ മയക്കുമരുന്ന് ഇടപാട് ആരംഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ചുരുങ്ങിയ വർഷം കൊണ്ട് കോടികൾ സമ്പാദിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. എംഡി എം എ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.
ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവന്നിരുന്നെങ്കിലും ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും ഉൾപ്പെടെ മാറി ഉപയോഗിച്ചതിനാൽ ഏറെ പരിശ്രമിച്ചാണ് ഇയാളിലേക്ക് അന്വേഷണം എത്തി ചേർന്നത്.

മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ രണ്ടാഴ്ചമുമ്പ് ഇയാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
വണ്ടൻമേട് സി ഐ വി എസ് നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. നടപടികൾക്ക് ശേഷം പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: