‘എന്റെ ശവം കാണാൻ ആളുകൾ വീട്ടിൽ വന്നു, വിജയ് ഞാൻ വരുന്നത് കാണുമ്പോൾ എഴുന്നേറ്റ് നിൽക്കും’; കുളപ്പുള്ളി ലീല

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Ranjina P Mathew

|

നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നടിയാണ് കുളപ്പുള്ളി ലീല. നൂറിലേറെ സിനിമകളിൽ ഇതിനകം കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്. മലയാളവും കടന്ന് തമിഴിൽ സജീവ സാന്നിധ്യമായിരിക്കുകയാണിപ്പോള്‍ കുളപ്പുള്ളി ലീല.

തമിഴ് സൂപ്പര്‍താരം രജിനികാന്തിനൊപ്പം അണ്ണാത്തെയിലും അതിന് മുമ്പ് വിജയ് നായകനായ മാസ്റ്ററിലും അഭിനയിച്ചിരുന്നു ലീല. എസ്.ജെ സൂര്യയ്ക്കൊപ്പം വദന്തിയിലാണ് ലീല അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തന്റെ വ്യജ മരണ വാർത്ത വൈറലായ ശേഷം നടന്ന സംഭവങ്ങളെ കുറിച്ചും മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരിക്കുകയാണ് കുളപ്പുള്ളി ലീല. ‘ഞാൻ ജനിച്ച് വളർന്നത് കോഴിക്കോടാണ്.’

‘ഭർത്താവും ഞാനും നാടകവും അഭിനയവുമൊക്കയായി കുറെ ഉലകം ചുറ്റിയിരുന്നു. ഭർത്താവ് സംവിധാനവും ചെയ്തിരുന്ന ആളാണ്. അങ്ങനെ ഉലകം ചുറ്റൽ കഴിഞ്ഞ ശേഷം കുളപ്പുള്ളിയിൽ വന്ന് സെറ്റിലായി. അതിന് ശേഷം റേഡിയോ നാടകത്തിൽ പങ്കെടുത്ത ശേഷം അവിടെ പേര് എഴുതി കൊടത്തത് ലീല കൃഷ്ണുമാർ എന്നാണ്.’

Also Read: ‘അമൃത പോയപ്പോൾ ആകെ താളം തെറ്റി, മുമ്പുള്ള ബാലയും ഇപ്പോഴുള്ള ബാലയും ഒരുപാട് വ്യത്യാസമുണ്ട്’; ആരാധകർ!

‘പക്ഷെ എം. തങ്കമണി ചേച്ചി നാടകം വന്നപ്പോൾ അതിൽ കൊടുത്തത് കുളപ്പുള്ളി ലീല എന്ന പേരാണ്. അങ്ങനെയാണ് ആ പേര് വന്നത്. എനിക്ക് ഭയങ്കര വിഷമമായിരുന്നു പേര് മാറ്റിയതിൽ. ഞാൻ സ്വപ്നം കാണാത്ത ജീവിതമാണ് എനിക്ക് ഇന്നുള്ളത്. വദന്തി എന്നൊരു സീരിസ് റിലീസായിട്ടുണ്ട്. പക്ഷെ ഒടിടി എന്താണെന്ന് പോലും അറിയാത്തത് കൊണ്ട് കാണാറില്ല.’

‘സിനിമയിൽ അഭിനയിച്ച് തിരികെ വാരൻ നേരത്ത് ചിത്രത്തിലെ നായകൻ എസ്.ജെ സൂര്യ എന്നെ വിളിച്ച് എനിക്ക് പതിനായിരം രൂപ കൈയ്യിൽ വെച്ച് തന്നു. അത് അദ്ദേഹം കൈയ്യിൽ തന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റാണ് അമ്മയെന്ന് പറഞ്ഞാണ് അദ്ദേഹം പണം തന്നത്.’

‘ദുൽഖറിനൊപ്പം സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. തമിഴിലെ ധനുഷ് അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ട്. വാട്സ് ആപ്പ് പോലും ശരിക്ക് നോക്കാൻ എനിക്ക് അറിയില്ല. മൊയ്തീൻ എന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു. എല്ലാവർക്കും ഉപകാരിയായിരുന്നു. കാഞ്ചനമാലയുടേയും മൊയ്തീന്റേയും വേറെയും ഒരുപാട് കഥകളുണ്ട്.’

‘സിനിമയിൽ വരാത്തത്. എന്റെ മരണവാർത്ത ഞാൻ തന്നെ എല്ലാവർക്കും ഇട്ട് കൊടുത്തു. എന്റെ അമ്മ വരെ പേടിച്ച് പോയി. ജീവിച്ചിരിക്കുന്നവരെ കൊന്ന് പണമുണ്ടാക്കുന്നതിലും നല്ലത് കക്കുന്നതാണ്.’

‘എന്റെ ശവം കാണാൻ അന്വേഷിച്ച് ആളുകൾ വീട്ടിൽ വന്നു. ഞാൻ കുത്തിയിരുന്ന് ഫോൺ എടുത്ത് മരിച്ചിട്ടില്ലെന്ന് വിളിക്കുന്നവരോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ആ മരണവാർത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിജയ് ഞാൻ വരുന്നത് കാണുമ്പോൾ എഴുന്നേറ്റ് നിൽക്കും. ഒരു ആദരവ് നൽകുന്നതിന്റെ ഭാ​ഗമായാണ്.’

‘കസ്തൂരിമാനിൽ അഭിനയിച്ച ശേഷം പലരും എന്നോട് പറഞ്ഞിരുന്നു അവാർഡ് കിട്ടുമെന്ന്. എനിക്ക് അവാർഡ് കിട്ടണമെന്ന് ആ​ഗ്രഹമില്ല. പക്ഷെ മരണം വരെ വർക്ക് കിട്ടണമെന്നുണ്ട്. ഫഹദ് ആമേനിൽ അഭിനയിക്കുമ്പോൾ‌ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. എന്നോട് ആക്ടേഴ്സൊന്നും ദേഷ്യപ്പെടാറില്ല.’

Also Read:’ഒരു റേഷന്‍ കാര്‍ഡുണ്ടെങ്കിൽ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ, പിരിയേണ്ടല്ലോ, അന്ധമായ പ്രണയമായിരുന്നു’; പൂർണിമ

‘അവരുടെ അമ്മയെപോലെ കാണും. നയൻതാര ഭയങ്കര സഹകരണവും പെരുമാറ്റവുമാണ്. അതുപോലെ തന്നെയാണ് കീർത്തി സുരേഷും. അവർ എന്നോട് മലയാളത്തിലാണ് സംസാരിക്കാറുള്ളത്.’

‘അവരാണ് എനിക്ക് ‍ഡയലോ​ഗിലുള്ള സംശയങ്ങൾ തീർത്ത് തരുന്നത്. ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി എന്നൊക്കെ നയൻതാര പറയും. മമ്മൂക്ക കോമഡി പറഞ്ഞ് കേട്ടത് രണ്ട് പ്രാവശ്യമാണ്. ബസ് കണ്ടക്ടർ കഴിഞ്ഞ ശേഷം ഡിയർ എന്നൊക്കെ വിളിക്കും മമ്മൂക്ക’കുളപ്പുള്ളി ലീല പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Actress Kulappulli Leela Open Up About Her Acting Experience, Video Goes Viral-Read In Malayalam

Story first published: Tuesday, December 13, 2022, 20:40 [IST]



Source link

Facebook Comments Box
error: Content is protected !!