നേര്യമംഗലം റിസര്‍വിലെ വനം കൊള്ള;
രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അന്വേഷണം കൂടുതല്‍ പേരിലേക്ക്

Spread the love

നേര്യമംഗലം റിസര്‍വിലെ വനം കൊള്ള.രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അന്വേഷണം കൂടുതല്‍ പേരിലേക്ക്

നേര്യമംഗലം സംരക്ഷിത വനത്തിന്റെ ഭാഗമായ വാളറ കുളമാംകുഴി ആദിവാസി കോളനിയാേട് ചേര്‍ന്ന റിസര്‍വ്വ് വനത്തില്‍ നിന്ന് വന്‍ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ കൂടി വനപാലക സംഘം അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ലൈജു, സിബി വര്‍ഗ്ഗീസ് എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസര്‍ സുനില്‍ ലാല്‍ , വാളറ ഡെപ്യൂട്ടി റേഞ്ചര്‍ സിജി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ വനം കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന 20 അകില്‍ ഇനത്തില്‍പ്പെട്ട മരങ്ങള്‍ റിസര്‍വില്‍ നിന്നും വെട്ടിക്കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ.ഫ്രാന്‍സിസ് പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവര്‍ മരം വെട്ടി കടത്തിയതില്‍ നേരിട്ട് ബന്ധപ്പെട്ടവരാണെന്നും ഡിഎഫഒ വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: