നന്നായി കളിച്ചു, എന്നിട്ടും ഇന്ത്യ ടെസ്റ്റില്‍ നിന്ന് തഴഞ്ഞു, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

Spread the love
Thank you for reading this post, don't forget to subscribe!

ഹനുമ വിഹാരി

ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിച്ച താരമാണ് ഹനുമ വിഹാരി. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരം മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം വിഹാരി ഗംഭീര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

പരിക്കിനെപ്പോലും വകവെക്കാതെ ഇന്ത്യക്കായി പൊരുതിയ താരമാണ് വിഹാരി. ഇന്ത്യയുടെ ടെസ്റ്റ് നിരയില്‍ സ്ഥിര സാന്നിധ്യമാവുമെന്ന് കരുതിയിരുന്നെങ്കിലും തഴയപ്പെട്ടു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിഹാരി ടീമിന് പുറത്താണ്.

ഇനിയൊരു തിരിച്ചുവരവ് വിഹാരിക്ക് കടുപ്പമാണെന്ന് പറയാം. മധ്യനിരയില്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരെ വിശ്വസിക്കുന്നതിനാല്‍ വിഹാരിക്ക് മടങ്ങിവരവ് കടുപ്പമായിരിക്കുമെന്ന് പറയാം.

Also Read: IPL 2023: ലേലത്തില്‍ ‘റെക്കോഡ് തുക’ ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

ടി നടരാജന്‍

ഇന്ത്യയുടെ ഇടം കൈയന്‍ പേസറാണ് ടി നടരാജന്‍. തമിഴ്‌നാട്ടുകാരനായ നടരാജന്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച നടരാജനെ പരിക്ക് വേട്ടയാടിയിരുന്നു.

എന്നാല്‍ പരിക്ക് ഭേദമായിട്ടും ഇന്ത്യ തിരിച്ചുവരവിന് അവസരം നല്‍കിയിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും നടരാജനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാല്‍ മാത്രമെ ഇനി നടരാജന് തിരിച്ചുവരവ് സാധിക്കൂ.

എന്നാല്‍ അതൊട്ടും എളുപ്പവുമാവില്ല. നടരാജനെ ടി20 ഫോര്‍മാറ്റിലേക്കെങ്കിലും ഇന്ത്യ തിരിച്ചുകൊണ്ടുവരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം താരത്തോട് കാട്ടുന്ന അനീതിയാവുമത്.

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും നിലവില്‍ ടെസ്റ്റ് ടീമിന് പുറത്താണ്. മധ്യനിരയില്‍ ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കഴിവുള്ള സുന്ദര്‍ സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കാനും കഴിവുള്ളവനാണ്.

പരിക്കിന്റെ ഇടവേളക്ക് ശേഷം സുന്ദര്‍ ഇന്ത്യയുടെ പരിമിത ഓവറിലേക്ക് തിരിച്ചുവന്നെങ്കിലും ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന് പുറത്താണ് സുന്ദര്‍. ഇന്ത്യ ടെസ്റ്റില്‍ കൂടുതല്‍ അവസരം സുന്ദറിന് നല്‍കേണ്ടിയിരിക്കുന്നു.

ഷഹബാസ് നദീം

ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീമിനും ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയില്ല. 2019ലാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇതുവരെ രണ്ട് ടെസ്റ്റാണ് നദീം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് നദീം.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോഴും സജീവമാണ് നദീമെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം അവസരമില്ല. ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് കൂടുതലും ടെസ്റ്റിലേക്ക് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ നദീമിന് പുറത്താണ് ഇപ്പോള്‍ സ്ഥാനം.

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

കരുണ്‍ നായര്‍

വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍ നായര്‍. കര്‍ണാടകക്കാരനായ താരം കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നെങ്കിലും ഇന്ത്യ ഇത് നല്‍കാതെ തഴയുകയാണ് ചെയ്തത്.

ആറ് ടെസ്റ്റുകളാണ് കരുണിന് ഇന്ത്യ അവസരം നല്‍കിയത്. പ്രകടനം നോക്കുമ്പോള്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു. മധ്യനിരയിലെ വിശ്വസ്തനായ താരമായി കരുണിനെ വളര്‍ത്താമായിരുന്നു. എന്നാല്‍ പിന്തുണ നല്‍കിയില്ല.

കഴിഞ്ഞ ദിവസം ഒരവസരം കൂടി നല്‍കാമോ എന്ന തരത്തിലുള്ള കരുണിന്റെ പോസ്റ്റ് വൈറലായിരുന്നു. എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് കരുണിന് അവസരം ലഭിക്കില്ലെന്ന് തന്നെ പറയാം.



Source by [author_name]

Facebook Comments Box
error: Content is protected !!