AKESSIA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Spread the love


ഓൾ കൈൻഡസ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ (AKESSIA )ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. 2016 ൽ രൂപീകൃതമായ ഈ സംഘടന ചുരുങ്ങിയ കാലയളവിൽ തന്നെ പല എക്സിബിഷനുകളും പ്രോഡക്റ്റ് ട്രെയിനിങ് പ്രോഗ്രാമുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിക്കഴിഞ്ഞു. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും പുതുതായി ലോഞ്ച് ചെയ്യുന്ന പ്രോഡക്ടുകളുടെ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനുമാണ് സംഘടന മുൻഗണന നൽകുന്നത്. സംഘടനയ്ക്ക് സംസ്ഥാന കമ്മിറ്റിയും 13 ജില്ലകളിൽ ജില്ലാ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി 5000ത്തോളം അംഗങ്ങളുള്ള സംഘടനയാണ് അക്കേഷ്യ.


കട്ടപ്പന കമ്പ്യൂട്ടർ പോയിന്റ് ഹാളിൽ നടന്ന മീറ്റിംഗ് സംസ്ഥാന പ്രസിഡന്റ് സൻജയ്‌ സനൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ രഞ്ജിത്ത് , ദീപു ഉമ്മൻ ,അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു .
ഇടുക്കി ജില്ലാ പ്രസിഡണ്ടായി സജി തോമസിനെയും (വിസ്ഡം കമ്പ്യൂട്ടേഴ്സ് കട്ടപ്പന)
സെക്രട്ടറിയായി അബ്ദുൽബാരിയെയും (സഹാറ ഇൻഫോടെക്)
ട്രഷററായി ജിൻസ് മൈക്കിൾ (കമ്പ്യൂട്ടർ പോയിന്റ്) നെയും തിരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടുമാരായി സിജു മാത്യു (ഇലക്ട്രോ ടെക്)
രതീഷ് കുമാർ ( RK ടെക്)
എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി നിക്സൺ തോമസ് ( ഗ്രീൻ ആപ്പിൾ )
ഷിനു ജോസഫ് ( പ്രൈം കമ്പ്യൂട്ടേഴ്സ്)
എന്നിവരെയും തിരഞ്ഞെടുത്തതോടൊപ്പം എട്ട് അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു.

ഇടുക്കി ജില്ലയിൽ ടെക്നോളജി പരമായി വൻ മുന്നേറ്റം സൃഷ്ടിക്കുമെന്നും ജില്ലയിലെ മുഴുവൻ ഇന്റഗ്രേറ്റേഴ്സിനെയും സംഘടനയുടെ കീഴിൽ അണിനിരത്തുമെന്നും
ഇടുക്കി ജില്ലാ പ്രസിഡണ്ട് സജി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!