അതിവേഗത്തില്‍ നിര്‍ത്താതെ പറപ്പിച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്: പിന്നാലെയോടി നാട്ടുകാര്‍

Spread the love


Idukki

oi-Vaisakhan MK

ഇടുക്കി: കെഎസ്ആര്‍ടിസി ബസ്സുകളെ കൊണ്ട് പൊതുവേ നാട്ടുകാര്‍ക്ക് പരാതികള്‍ ഏറെയാണ്. പലപ്പോഴും കൃത്യ സ്ഥലത്ത് നിര്‍ത്താതെ പോകുന്നുവെന്നും, യാത്രക്കാരെ കൃത്യ സ്ഥലത്ത് ഇറക്കാന്‍ അനുവദിക്കില്ലെന്നുമുള്ള പരാതികളാണ് വരാറുള്ളത്. അതുപോലൊന്ന് സംഭവിച്ചിരിക്കുകയാണ് ഇടുക്കിയില്‍.

ബസ് സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ്സിനെ ചേസ് ചെയ്തിരിക്കുകയാണ് നാട്ടുകാര്‍. ഇവര്‍ മറ്റ് വാഹനങ്ങളെ ആശ്രയിച്ചാണ് ബസ്സിന് പിന്നാലെ പോയത്. നാല് കിലോമീറ്ററുകളാണ് ഇത്തരത്തില്‍ ബസ്സിനെ പിന്തുടര്‍ന്ന് സംഭവിച്ചത്. ബസ്സിനെ പോലീസുകാരും പിന്തുടരുന്നുണ്ടായിരുന്നു.

ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ബസ് നിര്‍ത്താതെ പോയതോടെയാണ് ഇവര്‍ക്ക് പിന്നാലെ പോലീസുമെത്തിയത്. രാത്രി എട്ടിന് ഇടുക്കിയിലെ നെടുങ്കണ്ടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ അതിവേഗത്തില്‍ പോയത്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതി

സുപ്രധാനപ്പെട്ട നാലോളം സ്‌റ്റോപ്പുകളില്‍ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തിയില്ല. നെടുങ്കണ്ടം, കിഴക്കേകവല, പടിഞ്ഞാറെക്കവല, കല്ലാര്‍ എന്നീ സ്റ്റോപ്പുകളിലാണ് നിര്‍ത്താതെ പോയത്. ഒടുവില്‍ നെടുങ്കണ്ടത്തെ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് പുറപ്പെട്ട ശേഷം നാല് കിലോമീറ്റര്‍ അപ്പുറത്ത് ബസ് തടഞ്ഞിട്ടാണ് നാട്ടുകാര്‍ കയറിയത്.

ചന്ദ്രന്‍ ഉണ്ടായത് വര്‍ഷങ്ങള്‍ കൊണ്ടല്ല; മണിക്കൂറുകള്‍ കൊണ്ട് സംഭവിച്ചത് ഇക്കാര്യം, അമ്പരപ്പിക്കും!!

സംഭവത്തിലെ പരാതിക്കാരന്‍ ടിആര്‍ മനോജും ആ സമയം ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നു. അദ്ദേഹം ബന്ധുക്കളും സുഹൃത്തുക്കളെയും കാറില്‍ കയറ്റി ബസിനെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ആ സമയത്ത് തന്നെ പോലീസ് സ്‌റ്റേഷനിലും യാത്രക്കാര്‍ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അതേമയം ബസ്സിനെതിരെ വ്യാപക പരാതികളും നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

മനോജിന്റെ കൃതൃമായ ഇടപെടലിന് പിന്നാലെയാണ് നെടുങ്കണ്ടം പോലീസും ബസ്സിന് പിന്നാലെ എത്തിയത്. മറ്റ് യാത്രക്കാരെല്ലാം ഈ ബസ്സിനെ ആശ്രയിച്ചാണ് നിന്നിരുന്നത്. എന്നാല്‍ ഉത്തരവാദിത്തമില്ലാതെയാണ് ഇവര്‍ പെരുമാറിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

മനോജിന്റെ നേതൃത്വത്തില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്താണ് നിര്‍ത്തിയത്. ചേസിംഗിനിടെ ചേമ്പളത്ത് വെച്ചായിരുന്നു ഇക്കാര്യം നടന്നത്. നാട്ടുകാര്‍ അതേസമയം തന്നെ കാറിലും ഓട്ടോറിക്ഷയിലുമായി ഇവിടേക്ക് എത്തുകയും ചെയ്തു. ഒടുവില്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടു. നാട്ടുകാരെ മുഴുവന്‍ ബസ്സില്‍ കയറ്റുകയും ചെയ്തു. എന്തുകൊണ്ട് ബസ്സ് നിര്‍ത്തിയില്ല എന്നതിന് കാരണവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നുണ്ട്.

യാത്രക്കാര്‍ കൈകാണിക്കാതെ വന്നതും റിസര്‍വേഷന്‍ യാത്രക്കാര്‍ ശ്രദ്ധിച്ചതുമാണ് നിര്‍ത്താതെ പോന്നതിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. യാത്രയ്ക്കിടെ പുളിയന്‍മലയില്‍ നിന്നും ബസ് കുമളി റോഡിലേക്ക് വഴിതെറ്റി പോവുകയും ചെയ്തു. കെആസ്ആര്‍ടിസി സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

ksrtc super fast bus didn’t stop in bus stop, people followed the bus in idukki nedumkandamSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!